‘ക്ലീൻ ജലീബ്’ പദ്ധതിയുടെ ഭാഗമായി സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: 'ക്ലീൻ ജലീബ്' പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി കുവൈത്ത്. ജലീബ് മേഖലയിൽ വർധിച്ചുവരുന്ന നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തര -വാണിജ്യ-തൊഴിൽ മന്ത്രാലയങ്ങളുടെ സംയുക്ത നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാക്കുമെന്നാണ് സൂചന.
കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായ അബ്ബാസിയ, ഹസ്സാവി എന്നിവയുൾപ്പെടുന്ന ജലീബ് അൽ ശുയൂഖ് മേഖലയിൽ പരിശോധനക്കായി അധികൃതർ ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. മുമ്പ ങ്ങുമില്ലാത്തവിധം അരിച്ചുപെറുക്കി ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.
അനധികൃത നിയമലംഘകരെയും സാമൂഹിക വിരുദ്ധരെയും പ്രദേശത്തുനിന്ന് തുടച്ചു മാറ്റുകയാണ് പദ്ധ തിയുടെ പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധന കാമ്പയിനിൽ ആയി രക്കണക്കിന് താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. താമസനിയമം ലം ഘിച്ചവരെ പിടികൂടിയാൽ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Kuwait Municipality begin Jleeb Clean up campaign
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."