HOME
DETAILS

കേരളം പുതുക്കിപ്പണിയണം

  
backup
November 01 2022 | 04:11 AM

kerala-piravi


കേരളത്തിന് ഇന്ന് 66 വയസ് തികഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ, ജനങ്ങൾക്കുവേണ്ടി നിലകൊണ്ട അപൂർവം ചില ഭരണാധികാരികളെക്കുറിച്ചുള്ള നല്ലോർമകൾ മാത്രമേ അഭിമാനിക്കാനായുള്ളൂ. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിൽ ഇത്രത്തോളം അധഃപതിച്ച ഒരു കാലം ഓർമയിലില്ല. 1956 നവംബർ ഒന്നിന് കേരളം പിറവികൊള്ളുമ്പോൾ എന്തെന്ത് പ്രതീക്ഷകളും മോഹങ്ങളുമായിരുന്നു സംസ്ഥാനത്തിനുവേണ്ടി അക്ഷീണം യത്‌നിച്ചവരുടെ മനസിൽ നിറഞ്ഞൊഴുകിയിട്ടുണ്ടാവുക. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും കേരളത്തെ വേറിട്ടുനിർത്താൻ ശ്രമിച്ചവർക്കെതിരേ പ്രക്ഷോഭം നടത്തിയാണ് നമ്മുടെ നാടും സ്വതന്ത്ര ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടത്. ഫെഡറൽ സംവിധാനത്തിലൂടെ ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ ഒരുമിപ്പിച്ചപ്പോഴാണ് ഇന്ത്യ എന്ന മഹത്തായ രാജ്യമുണ്ടായത്. എന്നിട്ടും 1956 നവംബർ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു കേരളത്തിന് ജന്മംകൊള്ളാൻ.


1956 നവംബർ ഒന്നിന് ചിത്തിര തിരുനാൾ രാജപ്രമുഖ സ്ഥാനത്ത് നിന്ന് വിരമിച്ച് സംസ്ഥാനത്തിന്റെ തലവനായി ബി. രാമകൃഷ്ണറാവു ആദ്യ ഗവർണറായി. ഇപ്പോഴത് ആരിഫ് മുഹമ്മദ് ഖാനിൽ എത്തിനിൽക്കുന്നു. ഗവർണർമാരും ഭരണകൂടങ്ങളും മാറിമാറി വന്നു. എന്നിട്ടും സാധാരണക്കാരായ ഭൂരിപക്ഷം മനുഷ്യരുടെ പരിതാപകരമായ ജീവിതാവസ്ഥയ്ക്ക് എടുത്തുപറയാവുന്ന ഒരു മാറ്റവും ഉണ്ടായില്ല. കേരളത്തിനൊപ്പം ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട സംസ്ഥാനങ്ങളെല്ലാം പുരോഗതിയുടെ രാജപാതകളിലൂടെ കുതിച്ചപ്പോൾ കേരളത്തിൽ ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കുന്നതിലായിരുന്നു രാഷ്ട്രീയപാർട്ടികൾക്ക് തിടുക്കം. കേരളീയ പൊതുബോധത്തെ രാഷ്ട്രീയപാർട്ടികൾ അവരുടെ അജൻഡകളാൽ കൂച്ചുവിലങ്ങിട്ടു എന്നതാണ് മറ്റൊരു പാതകം. സ്വതന്ത്രമായ ഒരു ചിന്താസരണിക്ക് തുടക്കമിടാൻ ഇവിടുത്തെ പല വിഭാഗങ്ങൾക്കും തടസം നിന്നത് രാഷ്ട്രീയപാർട്ടികളുടെ മേധാവിത്വ മനോഭാവമായിരുന്നു. പിന്നോക്ക ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾക്ക് എന്തിനു പ്രത്യേക സംഘടനകൾ എന്നുപറഞ്ഞ് അത്തരം വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളെ പാർട്ടിക്ക് കീഴിൽ മരവിപ്പിച്ചു നിർത്തുന്നതിലാണ് കഴിഞ്ഞ 66 വർഷവും ഇവിടത്തെ പ്രമുഖ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ ശ്രദ്ധിച്ചുപോന്നത്. ഭരണഘടന നിർവചിച്ച, കമ്മിഷനുകളുടെ ശുപാർശകളിൽ, സർക്കാർ നിയമം മൂലം പാസാക്കിയ ന്യൂനപക്ഷ പിന്നോക്ക, ദലിത് ആദിവാസികൾക്കുള്ള വിദ്യാഭ്യാസ ക്ഷേമ ആനുകൂല്യങ്ങളെല്ലാം ഇന്നും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജന്മങ്ങൾ രക്തസാക്ഷികളായി ബലിയർപ്പിക്കാൻ വിധിക്കപ്പെട്ട പാർട്ടി അനുയായികൾ അവസാനിക്കുന്നുമില്ല.
രാഷ്ട്രീയപാർട്ടികളിലുള്ള പൊതുവിശ്വാസം നഷ്ടപ്പെടുത്തിയത് അവരുടെ മാറിമാറി വന്ന ഭരണകൂടങ്ങളാണ്. വർഗീയതയോട് സന്ധിചെയ്യുന്നതിൽ വരെ ഭരണകൂടങ്ങളുടെ താൽപര്യങ്ങൾ വളർന്നിരിക്കുന്നു. ജനതയുടെ ജീവിക്കാനുള്ള അവകാശത്തെ അധികാരം ഉപയോഗിച്ചു തകർക്കുന്നു. തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും അദാനിക്ക് വിൽക്കാൻ സാധാരണക്കാരന്റെ പേരിൽ അധികാരത്തിൽ വന്ന ഭരണകൂടങ്ങൾക്ക് യാതൊരു മനഃപ്രയാസവുമില്ല. ജീവിക്കാൻ വേണ്ടിയുള്ള സമരങ്ങളെ തീവ്രവാദികളുടേതെന്നും മിതവാദികളുടേതെന്നും തരംതിരിക്കലാണ് രാഷ്ട്രീയ പാർട്ടികളിലെ വിശകലന വിശാരദൻമാരുടെ പ്രധാന ജോലി.


ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോൾ വിപണിയിൽ ഇടപെട്ട് പൂഴ്ത്തിവയ്പുകാർക്കെതിരേയും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരേയും നടപടിയെടുക്കാൻ സർക്കാരിന് നേരമില്ല. ദരിദ്രമായ അവസ്ഥയിലും സ്വർണക്കടത്ത് കേസിൽ ഇ.ഡിക്കെതിരേ വാദിക്കാൻ ഓരോ സിറ്റിങിലും ലക്ഷങ്ങൾ ചെലവാക്കി രാജ്യത്തെ പ്രമുഖ അഭിഭാഷകനെ നിയമിക്കുന്നതിനാണ് സർക്കാർ മുൻഗണന. ഒക്ടോബർ 30നകം തെരുവുനായ്ക്കൾ തെരുവിൽ കാണുകയില്ല, വടക്കഞ്ചേരി ബസപകടം വരുത്തിവച്ച ആറ് വിദ്യാർഥികളടക്കം ഒമ്പതുപേരെ മരണത്തിന് എറിഞ്ഞുകൊടുത്ത ടൂറിസ്റ്റ് ബസ് അടക്കമുള്ള ബസുകളെ പാഠംപഠിപ്പിക്കും, ടൂറിസ്റ്റ് ബസുകളിലെ ബഹുവർണം വെള്ളക്കളറിലാക്കും, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർവഹിക്കും- എന്തെങ്കിലും സംഭവിച്ചോ? എല്ലാം പൊതുസമൂഹത്തിന്റെ മറവിയിലേക്കെറിഞ്ഞു കൊടുത്തുകൊണ്ട് ഭരണകൂടം അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം ജാഗരൂകരാകുന്നതല്ലേ സംസ്ഥാനത്തിന്റെ ഈ 66ാം പിറന്നാളിലും കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ മന്ത്രിമാരും രാഷ്ട്രീയ പ്രവർത്തകരെ പേഴ്‌സണൽ സ്റ്റാഫാക്കി പരിവർത്തിപ്പിച്ച് ഈരണ്ട് വർഷം കൂടുമ്പോൾ അവർക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കിക്കൊണ്ടിരിക്കുന്നതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിലും വിമർശിച്ചതിൽ കഴമ്പുണ്ട്. ഖജനാവിലെ പണമെടുത്ത് പാർട്ടി പ്രവർത്തകർക്ക് വീതിച്ചുകൊടുക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ വഴികാണാതെ ലക്ഷങ്ങൾ ഇവിടെ മരിച്ചുജീവിക്കുന്നു. ഒരു കിലോ അരിക്ക് 65 രൂപ വരെ കൊടുക്കേണ്ട അവസ്ഥയിലാണ് കേരളം ജന്മദിനം 'ആഘോഷി'ക്കുന്നത്. ചെറിയ ഉള്ളിക്ക് 100 രൂപ, ചുവന്ന മുളകിന് 300 രൂപ, ഇങ്ങനെ പോകുന്നു വിലക്കയറ്റം. റേഷൻ കടകളിൽ പലതിലും അരിയില്ല. പച്ചക്കറികൾക്ക് തീവില. ഇതൊന്നും സർക്കാരിനെ അലട്ടുന്നില്ല. എന്നാൽ ഇടത് നേതാക്കളെക്കുറിച്ച് വിജ്ഞാനകോശം ഇറക്കാൻ 10 കോടി ചെലവാക്കാൻ കേരള സർവകലാശാലയ്ക്ക് യാതൊരു പ്രതിബന്ധവുമില്ല. ഇടത് പാർട്ടികൾ ചെയ്യേണ്ട ഒരു കർമമാണിവിടെ കേരള സർക്കാരിന്റെ അനുഗ്രഹാശിസോടെ സർവകലാശാല നിർവഹിക്കാൻ പോകുന്നത്. മലയാള മഹാനിഘണ്ടുവിന്റെ ശേഷിക്കുന്ന വാള്യങ്ങളുടെ പ്രസിദ്ധീകരണം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഇടത് നേതാക്കളെക്കുറിച്ച് വിജ്ഞാനകോശം ഇറക്കുന്നതെന്നും ഓർക്കാം.


അരാജകത്വവും അരക്ഷിതാവസ്ഥയും നാൾക്കുനാൾ വർധിക്കുന്നു. നേപ്പാളി യുവതിയെ കൊന്ന് പായ്ക്കറ്റിലാക്കിയ കൊലപാതകിയെ കുറിച്ച് വിവരമില്ല. പ്രതികളെല്ലാം ഇരുട്ടിൽ മറയുകയാണ്; ആ ഇരുട്ടിൽ പൊലിസ് തപ്പിക്കൊണ്ടുമിരിക്കുന്നു. മ്യൂസിയം പൊലിസ് സ്‌റ്റേഷൻ പരിസരങ്ങളിൽ പോലും സി.സി.ടി.വി മിഴിതുറക്കാറില്ല. നരബലികളും ക്വട്ടേഷൻ സംഘങ്ങളുടെ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും നിർബാധം തുടരുന്നു. പത്രം നിവർത്തിയാൽ കൊലപാതക വാർത്തകളാണ് അധികവും. രാഷ്ട്രീയനേതാക്കളുടെ, മുൻ മന്ത്രിമാരുടെ സദാചാരത്തെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ലൈംഗികപീഡനം നടത്തിയെന്ന് ആരോപിക്കപ്പെട്ട ജനപ്രതിനിധിയേയും കൊണ്ട് പൊലിസ് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ എതിരാളിയെ വെടിവയ്ക്കാൻ പാർട്ടി അനുമതിക്കായി മുൻ മന്ത്രി കാത്തുനിൽക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടിന് 66 തികഞ്ഞ ഈ ശുഭമുഹൂർത്തത്തിലെ ദൃശ്യങ്ങളാണിതെല്ലാം. ഇതിൽനിന്ന് മാറ്റം പൊതുജനം പ്രതീക്ഷിക്കുന്നുണ്ട്. അതിനൊത്ത് ഉയരാൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago