HOME
DETAILS
MAL
യു.എ.ഇയില്‍ ഇന്ധന വില വര്‍ധിച്ചു; ടാക്സി നിരക്ക് ഉയര്‍ന്നേക്കും
backup
November 01 2022 | 04:11 AM
ദുബയ്: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം യു.എ.ഇയില്‍ വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. നവംബര്‍ മാസത്തെ വില പ്രഖ്യാപിച്ചപ്പോള്‍ 29 ഫില്‍സ് വരെയാണ് വര്‍ധന. പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതോടെ ടാക്സി നിരക്ക് ഉള്‍പ്പെടെ ഉയരാന്‍ സാധ്യതയുണ്ട്.
സൂപ്പര്‍ 98 പെട്രോള്‍ വില ലിറ്ററിന് 3.03 ദിര്‍ഹത്തില്‍ നിന്ന് 3.32 ദിര്‍ഹമായി ഉയര്‍ന്നു. 2.92 ദിര്‍ഹം ഉണ്ടായിരുന്ന സ്പെഷ്യല്‍ 95 പെട്രോള്‍ വില 3.20 ദിര്‍ഹമായി വര്‍ധിച്ചു. 2.85 ദിര്‍ഹമായിരുന്ന ഇപ്ലസ് 91 പെട്രോള്‍ വില 3.13 ദിര്‍ഹമായി. ഡീസല്‍ വില 3.76ല്‍ നിന്ന് 4.01 ദിര്‍ഹമായും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."