ഗ്ലോബൽ വില്ലേജിലേക്ക് 10 ദിർഹത്തിന് യാത്രപോവാം; പ്രത്യേക ബസ് തുടങ്ങാൻ ആർ.ടി.എ
ഗ്ലോബൽ വില്ലേജിലേക്ക് 10 ദിർഹത്തിന് യാത്രപോവാം; പ്രത്യേക ബസ് തുടങ്ങാൻ ആർ.ടി.എ
ദുബൈ: 2023-24 സീസൺ ഗ്ലോബൽ വില്ലേജ് സീസൺ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ദുബൈ. സീസണിന്റെ ഭാഗമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പ്രത്യേക ബസുകൾ ആരംഭിക്കും. ഒക്ടോബർ 18 നായിരിക്കും ബസ് സർവീസ് ആരംഭിക്കുക. ഇതേദിവസം തന്നെ ഗ്ലോബൽ വില്ലേജ് സീസണിന് തുടക്കമാകും.
ഗ്ലോബൽ വില്ലേജിലേക്ക് ആരംഭിക്കുന്ന സർവീസുകളും ബസുകളും
റൂട്ട് 102: റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും.
റൂട്ട് 103: അൽ ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 40 മിനിറ്റിലും.
റൂട്ട് 104: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും.
റൂട്ട് 106: മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും.
ഗ്ലോബൽ വില്ലേജിലേക്കുള്ള ഒരു യാത്രയുടെ നിരക്ക് 10 ദിർഹമാണ്. സേവനത്തിനായി ആർടിഎ ഡീലക്സ് കോച്ച് ബസുകളാകും ഉണ്ടാവുക. ഇതിനു പുറമെ ഗ്ലോബൽ വില്ലേജിൽ ആർ.ടി.എ ഇലക്ട്രിക് അബ്ര സർവീസ് പുനരാരംഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് പരമ്പരാഗത ബോട്ടുകൾ പാർക്കിലെ വാട്ടർ കനാലിലൂടെ സർവീസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."