HOME
DETAILS
MAL
വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സി.പി.എമ്മും ബി.ജെ.പിയും; ആനാവൂര്‍ നാഗപ്പനും വി.വി രാജേഷും ഒരേ വേദിയില്‍
backup
November 01 2022 | 10:11 AM
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എന്നിവര്‍ പങ്കെടുത്തു.
കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടത്തുന്ന പദ്ധതിയായതിനാലാണ് ഒരുവേദിയില്‍ എത്തിയത് എന്ന് വിവി രാജേഷ് പറഞ്ഞു.
വിഴിഞ്ഞം മുല്ലൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഉച്ചയോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ സമാപന യോഗത്തിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്. സമരത്തിന് എതിരായ നിലപാടാണ് രണ്ടു പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."