വന്നത് കോടിക്കിലുക്കത്തില്‍ വഴങ്ങിയത് 50ലേറെ റണ്‍സ്;സ്റ്റാര്‍ക്കിന് ഇതെന്തുപറ്റി ?
നീണ്ട ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്റ്റാര്‍ക്ക് ഇന്നലെ ഐപിഎല്‍ ആദ്യ മത്സരം കളിച്ചത്. എന്നാല്‍ ഇനിയൊരിക്കലും ഓര്‍ക്കാന്‍ കൂടി താത്പര്യമില്ലാത്ത ഒരു തിരിച്ചുവരവായി അത് മാറി. ലേലത്തില്‍ 24.75 കോടിയെന്ന ഏറ്റവും ഉയര്‍ന്ന ബിഡ്ഡാണ് സ്റ്റാര്‍ക്കിന് ലഭിച്ചത്. ഇപ്പൊഴിതാ കെകെആര്‍ ജേഴ്സിയിലെ ആദ്യ മത്സരത്തില്‍ തന്നെ കരിയറിലെ ഏറ്റവും മോശം ബോളിങ് ഫിഗര്‍ സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് സ്റ്റാര്‍ക്ക് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കോടി കിലുക്കത്തിലെത്തിയ സ്റ്റാര്‍ക്ക് പരാജയപ്പെട്ടിടത്ത് 20 ലക്ഷം രൂപ മാത്രം വിലയുള്ള ഹര്‍ഷിത് റാണയാണ് വിജയശില്‍പിയായതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഹൈദരാബാദിനു ജയിക്കാന്‍ അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിടത്ത് എട്ടു റണ്‍സ് വഴങ്ങി 2 വിക്കറ്റും റാണ എടുത്തു.
സ്റ്റാര്‍ക്കിന്റെ 16ാം ഓവറില്‍ 5 റണ്‍സ് മാത്രമേ ഹൈദരാബാദിന് നേടാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ 19ാം ഓവറില്‍ 26 റണ്‍സാണ് ക്ലാസന് അടിച്ചെടുത്തത്. നാലു സിക്സറും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതോടെ 25 ബോളില്‍ ക്ലാസെന് ഫിഫ്റ്റി തികച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."