ഓപ്പറേഷൻ അജയ്; ഇസ്റാഈലിൽ നിന്ന് പ്രത്യേക വിമാനങ്ങൾ വഴി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ
ദില്ലി:ഇസ്റാഈലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പതിനെണ്ണായിരത്തോളം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്റാഈലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്റാഈലിലും,പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടു. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്റാഈലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചു. ഇന്ത്യാക്കാരുമായുള്ള ആശയവിനിമയം തുടരുകയാണ്. വെള്ളവും ഭക്ഷണവും തീരുകയാണെന്നും ദുരിതത്തിലാണെന്നും ജമ്മു കശ്മീരിൽ നിന്നുള്ള കുടുംബം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓപ്പറേഷൻ അജയിലൂടെ രക്ഷപ്രവർത്തന ദൗത്യം ഊർജിതമാക്കുകയാണ് ഇന്ത്യയുടെ പ്രഥമ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.
Content Highlights: India Launches operation ajay To Repatriate Indians From Israel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."