HOME
DETAILS
MAL
കുടിവെള്ള കണക്ഷന്‍ നിഷേധിച്ച നടപടി; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്
backup
August 26 2016 | 19:08 PM
ഗൂഡല്ലൂര്‍: കുടിവെള്ള കണക്ഷന്‍ നല്‍കാത്ത ഊട്ടി നഗരസഭാ അധികൃതരുടെ നടപടിക്കെതിരേ കാന്തല്‍ സ്വദേശി രാജന്‍ നല്‍കിയ പരാതിയില്‍ ഊട്ടി ഉപഭോക്തൃ കോടതി 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ജഡ്ജി ജയശങ്കറാണ് ഉത്തരവിട്ടത്.
രാജന്‍ കുടിവെള്ള കണക്ഷന് വേണ്ടി നഗരസഭയില്‍ പതിനൊന്നായിരം രൂപ അടച്ചിരുന്നു. എന്നാല്‍ 25,000 രൂപ കൂടി അടക്കണമെന്നും എന്നാലെ കണക്ഷന്‍ ലഭിക്കുകയുള്ളുവെന്നും നഗരസഭ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാജന്‍ കോടതിയെ സമീപിച്ചത്. 2014ലായിരുന്നു സംഭവം. 2000 രൂപ കോടതി ചെലവിലേക്കും നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."