ഇനി സ്‌ക്രാച്ച് വീണാല്‍ സ്‌ക്രീന്‍ അത് തനിയെ മായ്ക്കും; ടെക്‌നോളജിയെക്കുറിച്ചറിയാം
സ്‌ക്രാച്ച് വീഴുക എന്നതില്‍ നിന്നും സ്‌ക്രീനുകളെ സംരക്ഷിക്കുക എന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായ കാര്യമാണ്. എത്ര മികച്ച സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ ഉപയോഗിച്ചാലും പലപ്പോഴും സ്‌ക്രീനുകള്‍ക്ക് ശരിയായ വിധത്തിലുള്ള സംരക്ഷണം ലഭിച്ചേക്കണമെന്നില്ല. എന്നാല്‍ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വയം കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ വരുമെന്ന് അറിയിച്ചിരിക്കുകയാണ് അനലിസ്റ്റ് സ്ഥാപനമായ സിസിഎസ് ഇന്‍സെറ്റ്. ഇത്തരം ഡിസ്‌പ്ലേകള്‍ സൃഷ്ടിക്കുന്ന ജോലിയുമായി വിവിധ കമ്പനികള്‍ മുന്നോട്ട് പോയിട്ടുണ്ടെന്നും സിസിഎസ് ഇന്‍സെറ്റ് അറിയിച്ചു.
സ്വയം റിപ്പയര്‍ ചെയ്യുന്ന ഡിസ്‌പ്ലേകള്‍ ഇനി സയന്‍സ് ഫിക്ഷന്‍ അല്ലാത്ത കാലമാണ് വരാന്‍ പോകുന്നതെന്നാണ് സിസിഎസ് ചീഫ് അനലിസ്റ്റായ ബെന്‍വുഡ് പ്രസ്തുത ഡിസ്‌പ്ലേ പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കവെ പ്രതികരിച്ചത്.സ്‌ക്രീനില്‍ വര വീഴുമ്പോള്‍ വീഴുമ്പോള്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു നിര്‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാവുകയും ചെയ്യുന്ന 'നാനോ കോട്ടിങ്' സംവിധാനത്തിലൂടെയാകും ഇത്തരം സ്‌ക്രീനുകള്‍ യാഥാര്‍ത്ഥ്യമാവുക.
Content Highlights:coming soon self healing screens in smartphones
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."