HOME
DETAILS

കിതയ്ക്കുന്ന രൂപ; കുതിക്കുന്ന ഡോളർ ; പകച്ച് സർക്കാർ

  
backup
November 03 2022 | 02:11 AM

currency-2022-todays-article


ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ ഒരു പ്രസ്താവന നടത്തുകയുണ്ടായി. രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളർ ശക്തിപ്പെടുന്നതാണെന്നാണ് അവർ പറഞ്ഞത്. അമേരിക്കൻ സന്ദർശന വേളയിൽ വാഷിങ്ടൻ ഡി.സിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് മന്ത്രി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. ഇതിന്റെ പേരിൽ നിർമ്മല സീതാരാമന് ഏറെ വിമർശനങ്ങളും പരിഹാസവും ഏറ്റുവാങ്ങേണ്ടിവന്നു. യു.എസ് ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യശോഷണം നേരിടുമ്പോഴാണ് കേന്ദ്ര ധനമന്ത്രിയിൽനിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടാകുന്നത്. ഇന്ത്യയെക്കാൾ ജനസംഖ്യ കുറഞ്ഞതും ഉയർന്ന മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചയുള്ളതുമായ(ജി.ഡി.പി) വികസിത രാജ്യങ്ങളെയാണ് താരതമ്യപ്പെടുത്തലിനായി ധനമന്ത്രി കൂട്ടുപിടിച്ചത്. ഇന്ത്യൻ കറൻസിയുടെ മൂല്യം(തിങ്കളാഴ്ച്ച) ഒരു ഡോളറിന് 82.43 രൂപയാണ്. 2014 മെയിൽ മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ രൂപയുടെ മൂല്യം ഡോളറിന് 58.62 രൂപ ആയിരുന്നു. അവിടെ നിന്നാണ് 23.81 ശതമാനം ഇടിഞ്ഞ് ഇപ്പോൾ മൂല്യം 82.43 രൂപയിലെത്തി നിൽക്കുന്നത്.


പരിഹാസങ്ങൾ ഏറ്റുവാങ്ങിയെങ്കിലും നിർമ്മല സീതാരാമന്റെ പ്രസ്താവന വസ്തുതാപരമാണ്. ഡോളർ ശക്തിപ്പെടുക തന്നെയാണ് ചെയ്യുന്നത്. കാരണം, ഡോളറിനെ ശക്തിപ്പെടുത്താൻ യു.എസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ വർധിപ്പിച്ചതടക്കം നിരവധി നടപടികൾ സ്വീകരിച്ചു. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ യു.എസ് ഡോളറിലേക്ക് മാറി. ഡോളറിന് മുന്നേറ്റമുണ്ടാക്കാൻ സഹായകമായ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ചൈന, ബ്രിട്ടൻ, യൂറോപ്പ്, ജപ്പാൻ, മെക്‌സിക്കോ, ബ്രസീൽ എന്നിവയടക്കം പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ കറൻസിയെ സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ചൈനീസ് സെൻട്രൽ ബാങ്ക് തങ്ങളുടെ കറൻസിയായ യുവാനെ സംരക്ഷിക്കാനായി കരുതൽ ഉറപ്പാക്കാൻ ഓഫ്‌ഷോർ ബാങ്ക് ശാഖകളോട് ആവശ്യപ്പെട്ടു. ഡോളറിനെ അപേക്ഷിച്ച് യുവാൻ 11 ശതമാനം ഇടിവാണ് നേരിടുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് സെപ്റ്റംബറിൽ പലിശ നിരക്ക് 75 അടിസ്ഥാന പോയിന്റ് വർധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വർധനയാണിത്. ജപ്പാൻ സെൻട്രൽ ബാങ്ക് 24 വർഷത്തിനിടെ ആദ്യമായി അവരുടെ കറൻസിയായ യെന്നിന്റെ മൂല്യം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇടപെടൽ നടത്തി.


എന്നാൽ, ഇന്ത്യയിൽ രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോ ഏതെങ്കിലും തരത്തിലുള്ള ഫലപ്രദമായ ഇടപെടൽ നടത്തിയതായി അറിവില്ല. പകരം എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വീകരിക്കുന്നത്. വിപണിയിലെ ഡോളറിന്റെ ആവശ്യം കുറഞ്ഞാൽ രൂപയുടെ മൂല്യം ഇടിയുന്നത് നിയന്ത്രിക്കാനാകും. ജപ്പാൻ അടക്കം പലരാജ്യങ്ങളും കൈവശമുള്ള ഡോളർ വിറ്റഴിക്കൽ ആരംഭിച്ചത് സ്വന്തം കറൻസി സംരക്ഷിക്കാനാണ്. എന്നാൽ ഇന്ത്യയിൽ ഇക്കഴിഞ്ഞ ഒാഗസ്റ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കുകയുണ്ടായി. മൂന്ന് വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പ്രാദേശിക കറൻസി ഒരു ബില്യൻ വരെ ( 8081 കോടി രൂപ) ഡോളറായി മാറ്റിയെടുത്ത് വിദേശത്ത് നിക്ഷേപം നടത്താൻ അനുമതി നൽകിക്കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. ക്യാപിറ്റൽ അക്കൗണ്ട് കൺവെർട്ടബിളിറ്റി എന്നാണ് ഇതിനു നൽകിയ പേര്. ഇന്ത്യയിൽ ഇത്രയധികം പണം കൈവശമുള്ള വ്യക്തികളും കമ്പനികളും ചുരുക്കമാണ്. രാജ്യത്തെ നിലവിലുള്ള ഭരണ സംവിധാനങ്ങളുമായി അടുത്ത ചങ്ങാത്തമുള്ള പ്രമുഖ വ്യവസായി ലോകസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തെത്തിയത് വിജ്ഞാപനം വന്ന് ദിവസങ്ങൾക്ക് അകമാണ്. ഇവ രണ്ടും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന സംശയം പലകോണുകളിൽ നിന്നും ഇതിനകം ഉയർന്നിട്ടുണ്ട്. വിജ്ഞാപനത്തിന്റെ മറവിൽ രൂപ ഡോളറാക്കി മാറ്റിയവർ ആരൊക്കെയാണെന്ന് പരിശോധിച്ചാൽ തന്നെ ആർക്കുവേണ്ടിയാണ് പ്രതിസന്ധി ഘട്ടത്തിൽ ഇത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയതെന്ന് വ്യക്തമാകും.


വർധിച്ചുവരുന്ന വ്യാപാര കമ്മിയും കറൻസി വിനിമയ നിരക്കിനെ ബാധിക്കുന്നു. ഇന്ത്യയുടെ വ്യാപാര കമ്മി 28.18 ബില്യൻ ഡോളറായാണ് വർധിച്ചത്. രൂപയുടെ മൂല്യത്തിൽ അഞ്ചു ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുമ്പോൾ അത് പണപ്പെരുപ്പത്തിന്റെ തോത് 0.2 ശതമാനം കണ്ട് വർധിക്കാൻ ഇടവരുത്തുമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ദുർബലമായ കറൻസി ഇറക്കുമതി ചെലവ് വർധിപ്പിക്കും; പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നത് കൂടുതൽ പ്രയാസകരമാക്കും. 2014ൽ 58.62 രൂപയ്ക്ക് (അന്നത്തെ ഒരു ഡോളറിന്റെ മൂല്യം) ഇറക്കുമതി ചെയ്തിരുന്ന സാധനം ഇന്നിപ്പോൾ ഇറക്കുമതി ചെയ്യണമെങ്കിൽ 82.43 രൂപ നൽകണം. അതായത് 23.81 രൂപ അധികം നൽകണം. ഇത്തരത്തിൽ ഇറക്കുമതി ചെലവ് കൂടുമ്പോൾ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത് സ്വാഭാവികമായും സാധാരണ ജനങ്ങളാണ്.


ആവശ്യമായ ക്രൂഡോയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുകാരണം 2014ലേതിനേക്കാൾ 23.81 രൂപയാണ് ഇപ്പോൾ ഓരോ ഡോളറിനും അധികമായി നൽകേണ്ടിവരുന്നത്. ഇത് ഇന്ധനവില വർധനവിന് കാരണമാക്കും. സ്വാഭാവികമായും അവശ്യസാധന വിലവർധനവിലേക്കുമത് നയിക്കും. പാചക എണ്ണ, പഴവർഗങ്ങൾ, രാസവളം എന്നിവയുടെ ഇറക്കുമതി ചെലവും വർധിക്കും. പണപ്പെരുപ്പം വർധിക്കുമ്പോൾ റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതമാകും. ആനുപാതികമായി വായ്പ്പകളുടെ മാസ അടവ് വർധിക്കും. ആത്യന്തികമായി ഇതിന്റെയെല്ലാം ദുരിതം പേറേണ്ടിവരുന്നതാകട്ടെ സാധാരണ ജനങ്ങൾക്കാണ്.


പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് സ്ഥിരമായി ഉയർത്തുന്നത് ലോകമെമ്പാടുമുള്ള കറൻസികളെ ബാധിക്കും. മറ്റു രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സ്വന്തം കറൻസി സംരക്ഷിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും നിർബന്ധിതരാകുകയാണ്. അത് വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകത്തെ തള്ളിവിടും. പല സാമ്പത്തിക വിദഗ്ധരും ലോകം വീണ്ടുമൊരു ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ രൂപയുടെ മൂല്യം നിയന്ത്രണ വിധേയമല്ലാത്ത രീതിയിൽ ഇടിയുന്നത് ആശങ്കയുളവാക്കുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാർഷിക ജി.ഡി.പി വളർച്ച നിരക്ക് 7.2 ശതമാനമായി കുറയുമെന്ന് പ്രവചിച്ചിട്ടുണ്ട്. കറന്റ് അക്കൗണ്ട് കമ്മി (ഏപ്രിൽ-ജൂൺ) ജി.ഡി.പിയുടെ 2.8 ശതമാനമാണ്. വ്യാപാര കമ്മിയാകട്ടെ (ഏപ്രിൽ-സെപ്റ്റംബർ) 149.47 ബില്യൻ ഡോളറും. കഴിഞ്ഞ വർഷം ഇതേ കാലളവിലെ വ്യാപാര കമ്മിയെക്കാൾ ഇരട്ടിയാണിത്. ധനക്കമ്മി (ഏപ്രിൽ-ഓഗസ്റ്റ്) 5,41,601 കോടി രൂപയാണ്. ഇവയൊക്കെ സാമ്പത്തിക കുതിപ്പിന് സാധ്യത നൽകുന്നതല്ല. ഇന്ത്യയിലെ ബാങ്കിങ് സംവിധാനവും വലിയ ഭീഷണി നേരിടുന്നു. 8.58 ലക്ഷം കോടി രൂപയാണ് ഭീമൻ കോർപറേറ്റ് ഹൗസുകൾ വിവിധ വാണിജ്യ ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പ്പ.


ഇവടയക്കം സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ തികഞ്ഞ പരാജയമാണെന്ന് പലസന്ദർഭങ്ങളിലായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും വൻ തകർച്ചയിലേക്ക് പോകാതെ പിടിച്ചുനിൽക്കാനാകുന്നത് ഇന്ത്യൻ സമ്പദ്ഘടനയുടെ അടിസ്ഥാന ശിലകൾ ഭദ്രമായത് കൊണ്ടുമാത്രമാണ്. രൂപയുടെ മൂല്യത്തകർച്ച തുടർന്നാൽ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് അധികനാൾ ഇങ്ങനെ തുടരാൻ കഴിയില്ല. 2008ൽ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തെ ഇന്ത്യയ്ക്ക് അതിജീവിക്കാനായത് അന്ന് അധികാരത്തിലുണ്ടായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ സ്വീകരിച്ച ശക്തമായ ഇടപെടലുകൾ കൊണ്ടാണ്. കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ വരാനിരിക്കുന്ന പ്രതിസന്ധി 2008ലേതിനെക്കാളും സങ്കീർണമാകാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ. അത്തരമൊരു അപകടം മുന്നിൽ കണ്ട് ഇനിയെങ്കിലും നിരർഥകമായ പ്രസ്താവനകളും ന്യായവാദങ്ങളും വിമർശനങ്ങളും അവസാനിപ്പിച്ച് ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകൾ നടത്തുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്.

(എ.ഐ.സി.സി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago