HOME
DETAILS

അഴിമതി ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുന്ന ഭരണകൂടം

  
backup
October 12 2023 | 17:10 PM

a-government-that-hunts-those-who-point-out-corruption


കേന്ദ്രസർക്കാരിന്റെ സുപ്രധാന പദ്ധതികളിലെ അഴിമതിയും വീഴ്ചയും ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോർട്ടുകൾ തയാറാക്കിയ മൂന്ന് ഉദ്യോഗസ്ഥരെയടക്കമുള്ള ഏതാനും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ദ്വാരക അതിവേഗ പാതയുടെ നിർമാണച്ചെലവ് 14 മടങ്ങു വർധിച്ചെന്ന കണ്ടെത്തലുള്ള റിപ്പോർട്ട് തയാറാക്കിയതിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ ഡയരക്ടർ ഓഫ് ഓഡിറ്റ് (ഇൻഫ്രാസ്ട്രക്ചർ) അതൂർവ സിൻഹ, എസ്.സുനിൽ രാജ്, മോദി സർക്കാരിന്റെ സുപ്രധാന ആരോഗ്യപദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പിലെ അഴിമതി കണ്ടെത്തിയ ഓഡിറ്റിന് തുടക്കമിട്ട അശോക് സിൻഹ(നോർത്ത് സെൻട്രൽ മേഖലാ ഡയരക്ടർ ജനറൽ), റിപ്പോർട്ട് തയാറാക്കുന്നതിന്റെ ചുമതല വഹിച്ച ഡി.എസ് ഷിർസാത്ത് തുടങ്ങിയവരാണ് സ്ഥലം മാറ്റപ്പെട്ടവരിൽ പ്രധാനികൾ.

ഇവരുൾപ്പെടെ 37 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ദ്വാരക അതിവേഗപാത, ആയുഷ്മാൻ ഭാരത് എന്നിവയുടേതിനു പുറമേ 10 ഓഡിറ്റ് റിപ്പോർട്ടുകൾകൂടി സി.എ.ജി കഴിഞ്ഞ മഴക്കാല സമ്മേളനത്തിൽ പാർലമെന്റിൽ വച്ചിരുന്നു. തെരഞ്ഞെടുപ്പിലേക്കു നീങ്ങവെ രാജ്യത്ത് നടക്കുന്ന അഴിമതി മൂടിവയ്ക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
2ജി വിതരണം, കൽക്കരി പാടം വിതരണം, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോർട്ടുകളാണ് തൊട്ടുപിന്നാലെയുണ്ടായ തെരഞ്ഞെടുപ്പിൽ അന്നത്തെ യു.പി.എ സർക്കാരിന്റെ കഥകഴിച്ചത്. അതുപോലെ ഗൗരവമുള്ളതാണ് നിലവിൽ സി.എ.ജി സമർപ്പിച്ച റിപ്പോർട്ടുകളും. മാഫിയകളുടെ രീതിയാണ് സർക്കാരിന്റേതെന്നാണ് പ്രതിപക്ഷ വിമർശനം.

തങ്ങളുടെ അഴിമതി തുറന്നുകാട്ടുന്നവരെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്നും സി.എ.ജിയിലെ മൂന്ന് ഉദ്യോഗസ്ഥർ അതിന്റെ പുതിയ ഇരകളാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ ആരോപണത്തിൽ വസ്തുതയുണ്ട്. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ ബി.ജെ.പി സർക്കാർ സ്ഥലം മാറ്റുന്നത് ആദ്യ സംഭവമല്ല. 2014ൽ മൗറീഷ്യസിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാൻ അദാനി 9,048.8 കോടി രൂപ ഇന്ത്യയിൽ നിന്ന് കൊണ്ടുപോയി.

എന്നാൽ 3,580.8 കോടിയുടെ സാധനങ്ങൾ മാത്രം വാങ്ങി ബാക്കി 5,468 കോടി മൗറീഷ്യസ് ഹോൾഡിങ് കമ്പനിയിൽ കള്ളപ്പണ നിക്ഷേപം നടത്തിയ സംഭവത്തിൽ അദാനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത ഇ.ഡി ഉദ്യോഗസ്ഥർക്കുണ്ടായ അനുഭവങ്ങളായിരുന്നു മോദി സർക്കാരിന്റെ കാലത്തെ ഇതിലെ ആദ്യ സംഭവം.
ഇ.ഡി അദാനിക്കെതിരേ അഹമ്മദാബാദിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തി അദാനിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകൾ സമ്പാദിക്കുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ എൻഫോഴ്സ്മെൻ്റ് ഡയരക്ടറേറ്റിന്റെ അഹമ്മദാബാദിലെ ഓഫിസ് സി.ബി.ഐ റെയ്ഡ് ചെയ്തു. അഹമ്മബാദ് ബ്രാഞ്ച് മേധാവിക്കെതിരേ അനധികൃത സ്വത്ത് സമ്പാദിച്ചതിന് കേസെടുത്തു.

അദാനിക്കെതിരേ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അഹമ്മദാബാദ് എൻഫോഴ്സ്മെന്റിന്റെ മുംബൈ റീജിയനിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ സമ്മർദം കാരണം ജോലി രാജിവയ്ക്കേണ്ടി വന്നു. അന്വേഷണത്തിന് അനുമതി നൽകിയ അന്നത്തെ ഇ.ഡി ഡയരക്ടർ രാജൻ എസ്. കത്തോച്ചിന് രാജിവയ്ക്കേണ്ടി വന്നുവെന്ന മാത്രമല്ല, പിന്നാലെ അദ്ദേഹത്തെ സി.ബി.ഐ അഗസ്ത വെസ്റ്റ്ലാൻഡ് കേസിൽ കുടുക്കി. അഗസ്ത വെസ്റ്റ്ലാൻഡ് കേസ് അന്വേഷണം വലിച്ചു നീട്ടിക്കൊണ്ടുപോയെന്ന വിചിത്രമായ കാരണം പറഞ്ഞായിരുന്നു ഇത്.


മോദി സർക്കാരിന് ഹിതമല്ലാത്ത ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പുറത്തുവിട്ടതിന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് മേധാവി കെ.എസ് ജയിംസിനെ സ്ഥലം മാറ്റിയതാണ് മറ്റൊന്ന്. മോദി സർക്കാരിന്റെ അവകാശവാദങ്ങളും യഥാർഥ കണക്കുകളും ഒത്തുപോകാറില്ല. ഉദാഹരണത്തിന് ഇന്ത്യയിൽ തുറന്ന സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നത് അവസാനിച്ചെന്നും എല്ലാവർക്കും ശുചിമുറികൾ സജ്ജമായെന്നുമാണ് മോദിയുടെ അവകാശവാദം. എന്നാൽ, രാജ്യത്തെ 19 ശതമാനം ജനങ്ങളും ഒരു ടോയ്‌ലെറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നില്ലെന്നും തുറസായ സ്ഥലങ്ങളിലാണ് മലമൂത്ര വിസർജനം നടത്തുന്നതെന്നുമാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് സർവേ ചൂണ്ടിക്കാട്ടുന്നത്.


ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷന്റെ രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് 2019 ജനുവരിയിൽ സർക്കാർ തടഞ്ഞുവച്ചിരുന്നു, പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാത്രമാണ് അത് പുറത്തുവിട്ടത്. ഇത് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗങ്ങളുടെ രാജിയിലേക്ക് നയിച്ചു. രാജിവച്ചവരിൽ കമ്മിഷന്റെ ആക്ടിങ് ചെയർപേഴ്‌സൺ പി.സി മോഹനനുമുൾപ്പെടും.
2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയതിന് തെരഞ്ഞെടുപ്പ് കമ്മിഷനംഗം അശോക് ലാവാസക്ക് രാജിവയ്‌ക്കേണ്ടി വന്നതാണ് മറ്റൊന്ന്. ഇതിന് പിന്നാലെ ലാവാസയുടെ കുടുംബത്തെയും കേന്ദ്ര സർക്കാർ വേട്ടയാടി.

ലാവാസയുടെ ഭാര്യ നോവെൽ സിംഗാൾ ലാവാസയുടെ കമ്പനിയിൽ ആദായ നികുതി വകുപ്പെത്തി. പീഡിയാട്രീഷ്യനായ ലാവാസയുടെ സഹോദരി ശകുന്തള ലാവാസ, മകൻ അഭിർ ലാവാസ എന്നിവർക്കും ആദായ നികുതി വകുപ്പിന്റെ പീഡനം നേരിടേണ്ടിവന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കിയതിന് അശോകാ സർവകലാശാലയിലെ ഇക്കോണമിക്‌സ് ഡിപ്പാർട്ട്‌മെന്റ് അധ്യാപകൻ സഭ്യസാചിദാസിന് രാജിവയ്‌ക്കേണ്ടി വന്നതാണ് അടുത്തത്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മറ്റു അധ്യാപകരും രാജിപ്രഖ്യാപിച്ചിരുന്നു.


യു.പി.എ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് വാചാലരായാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. അഴിമതിയില്ലാത്ത പുതിയ ഇന്ത്യയായിരുന്നു വാഗ്ദാനം. എന്നാൽ അഴിമതിയില്ലാതാക്കാനല്ല, അത് പുറത്തുവരാതിരിക്കാനാണ് സർക്കാർ നോക്കുന്നത്. എല്ലാം മൂടിവയ്ക്കുന്ന ഏകാധിപത്യ സംവിധാനത്തിലേക്കാണ് രാജ്യം സഞ്ചരിക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ തൽസ്ഥാനത്തുനിന്നു നീക്കുന്നു. പകരം സർക്കാരിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ നിയമിക്കപ്പെടുന്നു.

കുറ്റങ്ങൾ ചെയ്യുന്നവരല്ല, അത് പുറത്തുകൊണ്ടുവരുന്നവരാണ് മോദി സർക്കാരിന്റെ ശത്രു.ദൂതരെ വെടിവച്ചതുകൊണ്ട് രാജ്യത്ത് അഴിമതി ഇല്ലാതാവില്ല. ഡാറ്റകൾ മറച്ചുവച്ചതുകൊണ്ട് രാജ്യത്ത് എല്ലാ ഭദ്രമാവുകയുമില്ല. വസ്തുതകളും ഡാറ്റകളുമാണ് തിരുത്തൽ നടപടിയുടെ ആദ്യപടി. അതില്ലാതാക്കാൻ നോക്കുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്.

Content Higlights:A government that hunts those who point out corruption



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago