എയര്‍ ഇന്ത്യ എക്‌സ്പ്രസ്-എയര്‍ ഏഷ്യ ഇന്ത്യ ലയനം 2023 അവസാനത്തോടെ
ന്യൂഡല്‍ഹി: ബജറ്റ് കാരിയറായ എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. 2023 അവസാനത്തോടെ ലയനം സാധ്യമാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
എയര്‍ ഏഷ്യ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ടാറ്റ സണ്‍സിന്റെയും എയര്‍ ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായാണ് വിമാന കമ്പനി പ്രവര്‍ത്തിക്കുക. ടാറ്റ സണ്‍സിന് 83.67 ശതമാനം ഓഹരിയും ബാക്കി 16.33 ശതമാനം ഓഹരി എയര്‍ ഏഷ്യക്കുമാണ്.
ലയനത്തിനുശേഷം സ്ഥാപനത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന് ബ്രാന്‍ഡ് ചെയ്യും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2005ലും എയര്‍ ഏഷ്യ ഇന്ത്യ 2014ലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
നിലവില്‍ നാല് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയാണിവ. കഴിഞ്ഞ ജനുവരിയിലാണ് എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."