ഇന്ത്യയിലെത്തിയതോടെ വിങ്ങിപ്പൊട്ടി അഫ്ഗാന് എം.പി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ചോദ്യങ്ങളോട് വിങ്ങിപ്പൊട്ടി അഫ്ഗാന് എം.പി നരീന്ദ്രസിംഗ് ഖല്‍സ.
കഴിഞ്ഞ 20 വര്‍ഷംകൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം തീര്‍ന്നിരിക്കുന്നു. എല്ലാം ശൂന്യമായിരിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഖല്‍സ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 168 പേര്‍ക്കൊപ്പം ഖല്‍സ ഇന്നലെ ഗാസിയാബാദിലെത്തിയത്. ഇന്ത്യയിലെത്തിയ മറ്റ് അഫ്ഗാനികളും ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനത്തിന് നന്ദി അറിയിച്ചു. ഇനി എവിടെയാണ് താമസിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ഇവിടെ തനിക്ക് എന്തുചെയ്യാനാവുമെന്ന് അറിയില്ലെന്ന് കുട്ടികളോടും ഭാര്യയോടുമൊപ്പമെത്തിയ അഫ്ഗാന് പൗരന് രാജീവ് മാലിക്ക് പറഞ്ഞു.
അഫ്ഗാനില്‍ ഒരു ജീവിതം കെട്ടിപ്പടുത്തിരുന്നു. അതെല്ലാം തകര്‍ന്നു. താലിബാന് ഭരണം പിടിച്ചെങ്കിലും അഫ്ഗാനില്‍ ജീവിക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രദേശത്തെ വീടുകള്‍ അഗ്നിക്കിരയാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് തന്റെ കുടുബം രക്ഷപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും രാജീവ് മാലിക്ക് പറഞ്ഞു. വിമാനത്താവളങ്ങളില്‍ ഒരു പാട് കുഴപ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രണ്ട് കുട്ടികളുമായി എത്തിയ അഫ്ഗാന് വനിത പറഞ്ഞു. പലതവണ ശ്രമിച്ചതിനുശേഷമാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞതെന്ന് മറ്റൊരു സിഖ് അഭയാര്‍ത്ഥി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."