മകനുമായി വേദിയിലെത്തിയ കളക്ടര്‍ക്ക് നേരെ വിമര്‍ശനം; തൊഴില്‍ ചെയുന്ന അമ്മമാര്‍ക്ക് ആരുടെയും സഹതാപമല്ല വേണ്ടതെന്ന് കെ.എസ്ശബരീനാഥന്‍, വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബെന്യാമിനും,ധന്യാ രാമനും
പത്തനംതിട്ട: ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പത്തനംതിട്ട ജില്ലാ കളടക്ടര്‍ ദിവ്യ.എസ്.അയ്യര്‍ മകനെ എടുത്തു വേദിയില്‍ നില്ക്കുന്ന ചില രംഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സദസ്സിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ കളക്ടറുടെ മകന്‍ കാണിക്കുന്ന കുറുംമ്പുകളും രംഗത്തില്‍ കാണാം. പരിപാടിയുടെ സംഘാടകന്‍ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ഗോപകുമാര്‍ പങ്കുവെച്ച ഈ രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചത്. ഔദ്യോഗിക പരിപാടികളില്‍ കുട്ടിയുമായി എത്തിയതാണ് പലരും വിമര്‍ശിക്കുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെ അവരിലെ അമ്മയെ അഭിനന്ദിക്കുന്നവരും ഉണ്ട്.
കളക്ടര്‍ക്കുനേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ദിവ്യ.എസ്.അയ്യരുടെ ഭര്‍ത്താവും മുന്‍ എം.എല്‍.എ യുമായ കെ.എസ് ശബരീനാഥനും രംഗത്തുവന്നിരുന്നു.തൊഴില്‍ ചെയുന്ന അമ്മമാര്‍ക്ക് ആരുടെയും സഹതാപം വേണ്ട, പക്ഷേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോസിറ്റീവായ ഒരു സ്‌പേസ് സമൂഹം നല്‍കണം എന്നും ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ചകളില്‍ ഔദ്യോഗിക കൃത്യനിര്‍വഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാന്‍ ദിവ്യ പരമാവധി ശ്രമിക്കും. എന്നാലും ചിലപ്പോള്‍ ചില പ്രോഗ്രാമുകള്‍ക്ക് സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കാരണം പോകേണ്ടിവരും. അങ്ങനെയുള്ള പ്രോഗ്രാകുളില്‍ മകനെ കൂടി കൊണ്ടുവരും എന്ന് അസന്നിഗ്ധമായി പറയാറുണ്ട്. സംഘാടര്‍ക്ക് അതില്‍ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂര്‍വ്വം പോയ ഒരു പ്രോഗ്രാമില്‍ അതിന്റെ സംഘാടകന്‍ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രി ചിറ്റയം ഗോപകുമാര്‍ സ്‌നേഹപൂര്‍വ്വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതെന്നും ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു.
വിമര്‍ശകര്‍ക്ക് മറുപടിയായി എഴുത്തുകാരന്‍ ബെന്യാമിന്‍,സാമൂഹ്യ പ്രവര്‍ത്തക ധന്യാ രാമന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകള്‍ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അവരെന്ന് ഓര്‍ക്കണമെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്നവര്‍ക്ക് എന്നാണ് നേരം വെളുക്കുകയെന്നുമാണ് ബെന്യാമിന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.
സ്വന്തം അനുഭവം പങ്കുവച്ചായിരുന്നു ധന്യ രാമന്റെ കുറിപ്പ്. നാലു വയസുള്ളപ്പോള്‍ അമ്മയ്ക്ക് പണിക്ക് പോകേണ്ടി വന്നപ്പോള്‍ മുതലുള്ള സാഹചര്യം ധന്യ വിവമരിച്ചിട്ടുണ്ട്. അമ്മ ജീവിച്ചിരിക്കെ കിട്ടുന്ന സ്‌നേഹം എവിടെന്നും കിട്ടില്ലെന്നും കിട്ടാവുമ്പോഴൊക്കെ അത് പകരാനും വാങ്ങാനും ഓരോ കുഞ്ഞിനും കഴിയട്ടെയെന്നും കുറിച്ച ധന്യാ രാമന്‍ ഓരോ തൊഴിലിടത്തോടും ചേര്‍ന്ന് കുഞ്ഞിനെ പരിപാലിക്കാനുള്ള സ്ഥലം ഉണ്ടായിരിക്കണം എന്നാണ് ആഗ്രഹമെന്നുമാണ് അവര്‍ പറയുന്നത്. ദിവ്യ ഐ.എ.എസിനോടൊപ്പം എല്ലാ അമ്മമാര്‍ക്കും പിന്തുണയെന്നും ധന്യ രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."