ഓപ്പറേഷന്‍ കമല: കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടിആര്‍എസ്; തുഷാറിന്റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്
ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷന്‍ കമലയുമായി ബന്ധപ്പെട്ട ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. ഏജന്റുമാരുമായി തുഷാര്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.
ടി ആര്‍ എസിന്റെ എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ ഫോണില്‍ പറയുന്നുണ്ട്.
ആരോപണം ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടത്. വീഡിയോകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ടിആര്‍എസ് വിലയ്‌ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പ്രതികരിച്ചു.
പുറത്ത് വിട്ട ദൃശ്യങ്ങളില്‍ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്ന് പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ടി ആര്‍ എസ് ഹാജരാക്കട്ടെയെന്നും വെല്ലുവിളിച്ചിരുന്നു.
ప్రజాస్వామ్యాన్ని అపహాస్యం చేస్తున్న బీజేపీ అరాచకాలపై అందరం కలిసి యుద్ధం చేయాల్సిందే : సీఎం శ్రీ కేసీఆర్#LotusLeaks pic.twitter.com/ocx4hkgNJJ
— TRS Party (@trspartyonline) November 3, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."