HOME
DETAILS
MAL
ഡി.സി.സി അധ്യക്ഷ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
backup
August 24 2021 | 03:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗ്രൂപ്പുകളുടെ എതിര്‍പ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡി.സി.സി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഉടന്‍ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ഇതു സംബന്ധിച്ച് ഇന്നലെ പ്രതിപക്ഷ നേതാവുമായി നടത്തിയ അവസാനവട്ട കൂടിയാലോചനകള്‍ക്കു ശേഷം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഡല്‍ഹിക്ക് പോയി. ഇന്ന് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കും.
ഇതിനു ശേഷം ഇന്നു തന്നെ ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം. മിക്ക ജില്ലകളിലും ഒന്നിലധികം പേരുകള്‍ നിര്‍ദേശിക്കപ്പെട്ട സാഹചര്യത്തില്‍ ഒറ്റപ്പേരാക്കി ചുരുക്കാനുള്ള നടപടികളാണ് ഇന്നലെ ചര്‍ച്ച ചെയ്തത്. ഒരു ജില്ലയ്ക്ക് ഒരാള്‍ എന്ന നിലയിലാക്കിയ ഈ പട്ടികയാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുക. ജില്ലകളില്‍ സാമുദായിക സമവാക്യങ്ങളും സ്ത്രീപ്രാതിനിധ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോട്ടയം, ആലപ്പുഴ, കൊല്ലം, മലപ്പുറം, വയനാട് ഡി.സി.സി പ്രസിഡന്റുമാരുടെ പേരുകളില്‍ നേരത്തെ സമര്‍പ്പിച്ച ലിസ്റ്റില്‍ മാറ്റമുണ്ടാകാനാണ് സാധ്യത.
രണ്ടാഴ്ചയ്ക്ക് മുമ്പ് കെ.പി.സി.സി സമര്‍പ്പിച്ച പട്ടികയില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കടക്കം വ്യാപക പരാതിയുണ്ടായ സാഹചര്യത്തിലാണ് പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നേതൃത്വം തയാറായത്. നേരത്തെ കെ.പി.സി.സി പ്രസിഡന്റിനൊപ്പം പ്രതിപക്ഷ നേതാവും ഡല്‍ഹിയിലേക്ക് പോകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പട്ടിക പുറത്തുവന്നാല്‍ ചില ഗ്രൂപ്പ് നേതാക്കള്‍ പ്രതിഷേധിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായുള്ള വിവരം ലഭിച്ചതോടെ കേരളത്തില്‍ തുടരാനാണ് വി.ഡി സതീശന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."