HOME
DETAILS
MAL
കുട്ടിയെ ചവിട്ടിയ പ്രതി റിമാന്‍ഡില്‍; നരഹത്യാശ്രമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
backup
November 04 2022 | 14:11 PM
കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരിയ കുട്ടിയെ ചവിട്ടിയ കേസില്‍ പ്രതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍. പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാശ്രമം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കാറില്‍ ചാരിനിന്നതിനായിരുന്നു കുട്ടിക്ക് നേരെയുള്ള അതിക്രമം. കുട്ടിയുടെ തലക്ക് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."