ലോകകപ്പില്‍ വീണ്ടും പാകിസ്ഥാന്‍ 'വധം'; ഇന്ത്യന്‍ ജയം ഏഴ് വിക്കറ്റിന്
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 എന്ന വിജയലക്ഷ്യം വെറും 30.3 ഓവറുകള്‍ കൊണ്ട് ഇന്ത്യ മറികടന്നു.ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്താനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. പാകിസ്താനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന റെക്കോഡ് ഇന്ത്യ നിലനിര്‍ത്തി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 63 പന്തുകള്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറുമടക്കം 86 റണ്‍സെടുത്തു. നേരത്തേ ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിനയച്ച ഇന്ത്യ അവരെ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കിയിരുന്നു. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്ത് മുന്നേറിയ പാകിസ്ഥാന്റെ എട്ട് വിക്കറ്റുകള്‍ 36 റണ്‍സിനിടെ എറിഞ്ഞിടാനായതാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ഇന്ത്യക്കായി സിറാജ്, ബുംറ, കുല്‍ദീപ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights:India Beat Pakistan By 7 Wickets
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."