HOME
DETAILS
MAL
യു.എന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി ഡല്‍ഹിയിലെ അഫ്ഗാനികള്‍
backup
August 24 2021 | 03:08 AM
ന്യൂഡല്‍ഹി: അഭയാര്‍ഥി പദവി നല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ യു.എന്‍.എച്ച്.ആര്.സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി ഇന്ത്യയിലെ അഫ്ഗാനികള്‍.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കണമെന്നും യുദ്ധത്തിലെ ഇരകളായ തങ്ങള്‍ക്ക് അതേ രീതിയിലുള്ള പരിഗണന നല്‍കണമെന്നും അഫ്ഗാനികള്‍ ആവശ്യപ്പെട്ടു.
മാര്‍ച്ചിനെത്തിയ അഫ്ഗാനികളില് ഭൂരിഭാഗവും 10 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ താമസിക്കുന്നവരാണ്. എന്നാല്‍ അവര്‍ക്ക് ഇതുവരെ അഭയാര്‍ഥി പദവി ലഭിച്ചിട്ടില്ല. 1951ലെ യു.എന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനും 1967ലെ പ്രോട്ടോക്കോളും ഇന്ത്യ ഒപ്പുവച്ചിട്ടില്ല.
ഇന്ത്യയില്‍ 2019 വരെ രജിസ്റ്റര്‍ ചെയ്ത 40,000 അഫ്ഗാനികളാണുള്ളത്.
രജിസ്റ്റര്‍ ചെയ്യപ്പെടാത്ത നിരവധി പേരും ഇന്ത്യയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."