HOME
DETAILS
MAL
കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടി കനാലില്‍ തള്ളിയ നിലയില്‍
backup
August 24 2021 | 03:08 AM
ചക്കരക്കല്‍ (കണ്ണൂര്‍): കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിലും തുണിയിലും കെട്ടി കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ കെ.കെ ബ്രോഡ്ബീന്‍ ഹോട്ടലിനു സമീപം പ്രശാന്തി നിവാസില്‍ ഇ. പ്രജീഷ് (33) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പ്രജീഷിന്റെ സുഹൃത്ത് മുഴപ്പാല സ്വദേശി പ്രശാന്തിനെ ചക്കരക്കല്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി മിടാവിലോട് കൊല്ലറോത്ത് വീട്ടില്‍ അബ്ദുല്ഷുക്കൂര് (43) ഒളിവിലാണെന്നു പൊലിസ് അറിയിച്ചു.
ഇന്നലെ രാവിലെ ഒന്‍പതോടെ പൊതുവാച്ചേരി മണിക്കിയില്‍ അമ്പലത്തിനു സമീപം കരുണന് പീടികയോട് ചേര്‍ന്നുള്ള കനാലിലാണു മൃതദേഹം കണ്ടെത്തിയത്. മരംമുറി തൊഴിലാളിയായ പ്രജീഷിനെ കഴിഞ്ഞ 19നാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശാന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതിനിടെ ഇന്നലെ രാവിലെ ഷുക്കൂര്‍ വിളിച്ച് സുഹൃത്ത് മുഖേന മൃതദേഹം കനാലില്‍ തള്ളിയതായി അറിയിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
തേക്ക് മോഷണ കേസില്‍ പ്രജീഷിന്റെ സുഹൃത്ത് അബ്ദുല്‍ഷുക്കൂറിനെയും പൊതുവാച്ചേരി സ്വദേശി എ. റിയാസിനെയും ചക്കരക്കല്‍ പൊലിസ് അറസ്റ്റുചെയ്തിരുന്നു. മോഷണം നടത്തിയത് ഷുക്കൂറും റിയാസുമാണെന്നു പ്രജീഷാണ് പൊലിസിനോടു പറഞ്ഞത്. ഈ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നും ഷുക്കൂറാണു കൊല നടത്തിയതെന്നും പൊലിസ് പറഞ്ഞു. 19നു രാത്രി 8.30ന് വീട്ടില്‍ നിന്നു വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയി ചക്കരക്കല്‍ പെരളശേരി റോഡിലെ കൊളത്തിന്റെവിട പീടികയ്ക്കു സമീപം മണ്ണെടുത്ത സ്ഥലത്തുവച്ച് പ്രജീഷിനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പൊതുവാച്ചേരിയിലെ കനാലില്‍ തള്ളുകയായിരുന്നുവെന്നു കണ്ണൂര്‍ സിറ്റി പൊലിസ് അസി. കമ്മിഷണര്‍ പി.പി സദാനന്ദന്. പ്രജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍കോളജിലേക്കു മാറ്റി. ശങ്കര വാര്യരുടെയും സുശീലയുടെയും മകനാണ് പ്രജീഷ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."