സമുദായത്തിനിടയില്‍ ഛിദ്രത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കുക: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സമുദായത്തിനിടയില്‍ ഛിദ്രത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കുക: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ദോഹ: സമസ്തയെയും മുസ്‌ലിം ലീഗിനെയും ഭിന്നിപ്പിച്ച് സമുദായത്തില്‍ ഛിദ്രത സൃഷ്ടിക്കുന്നവരുടെ കുത്സിത ശ്രമങ്ങള്‍ കരുതിയിരിക്കണമെന്നും അവ രണ്ടും തമ്മിലുള്ള ചരിത്രപരമായ ബന്ധം സുശക്തമായി തുടരുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്ററും ഖത്തര്‍ എസ്.കെ.എസ്.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സമസ്തയും മുസ്‌ലിം ലീഗും പല മേഖലയിലും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന രണ്ട് പ്രസ്ഥാനങ്ങളാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അതിന്റെ നേതാക്കളും പരസ്പര ബഹുമാനത്തോടെയും ആദരവോടെയും ഇടപെടുന്നവരും സഹവര്‍ത്തിത്വത്തോടെ മുന്നോട്ട് പോകുന്നവരുമാണ്. ഈ ബന്ധത്തിന് വിള്ളല്‍ സൃഷ്ടിക്കുന്നവരെ സമുദായം തിരിച്ചറിയണം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കുന്ന പാണക്കാട് കുടുംബമടക്കമുള്ള സയ്യിദന്മാരോട്് വലിയ ആദരവോടെ ഇടപെടുന്നതായിരുന്നു മുന്‍കാല പണ്ഡിതന്മാരുടെ ശൈലി. അത് ഇനിയും തുടരുമെന്നും അതിന് പോറലേല്‍പ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പുരോഗതിക്ക് ഉലമ ഉമറ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ടെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സൂചിപ്പിച്ചു. പാണക്കാട് കുടുംബത്തിന് സമസ്തയോടുള്ള ബന്ധം ചരിത്രപരമാണെന്നും അത് സുശക്തമായി തന്നെ ഇനിയും തുടരുമെന്നും പരസ്പരം ഭിന്നിപ്പിക്കാനുള്ള പാഴ് ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അത്തരം അപസ്വരങ്ങള്‍ക്ക് നാം ചെവി കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.ഐ.സി പ്രസിഡന്റ് എ.വി അബൂബക്കര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍ സ്വാഗതവും ട്രഷറര്‍ സി.വി ഖാലിദ് നന്ദിയും പറഞ്ഞു. ഇസ്മാഈല്‍ ഹുദവി, മുഹമ്മദലി ഖാസിമി, ഫദ്ലു സാദത്ത് നിസാമി,സയ്യിദ് ജാഫര്‍ സ്വാദിഖ്, റഈസ് ഫൈസി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."