HOME
DETAILS
MAL
സഊദിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
backup
November 06 2022 | 05:11 AM
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ സ്‍പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടിൽ അഹ്‌മദ് (56) ആണ് മരിച്ചത്. പരേതനായ മമ്മദ് ആണ് പിതാവ്. മാതാവ്: അവ്വ ഉമ്മ, ഭാര്യ: സുലൈഖ, മക്കൾ: മുഹമ്മദ് നുഹ്, മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില.
മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്‍ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."