ചേര്‍ത്തല തെക്ക്പഞ്ചായത്തിലെ ഇ-പേയ്‌മെന്റ്; കലക്ടര്‍ പ്രഖ്യാപനം നടത്തി
ആലപ്പുഴ: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഇ-പേയ്‌മെന്റ് സംവിധാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ നിര്‍വ്വഹിച്ചു. സേവന ഗുണമേന്മ രംഗത്ത് അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ. അംഗീകാരം നേടിയ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ജനസേവന രംഗത്ത് ഒരു പുതു കാല്‍വെപ്പു കൂടി നടത്തിയതായി കലക്ടര്‍ പറഞ്ഞു.
പഞ്ചായത്തില്‍ നിന്നും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ജനങ്ങളുടെ വീടുകളിലേയ്‌ക്കെത്തുന്നതാണ് പുതിയ സംവിധാനം. പഞ്ചായത്തിലെ കെട്ടിടവിവരങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തുകൊണ്ട് വസ്തുനികുതി (വീട്ടുകരം) ഓണ്‍ലൈനായി ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ അടയ്ക്കുവാനുള്ള സംവിധാനം പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.
കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കുള്ള കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭ്യമാകും. ഓണ്‍ലൈന്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍ നിര്‍വ്വഹിച്ചു. ജനപ്രതിനിധികളായ ബാബു ആന്റണി, ജമീല പുരുഷോത്തമന്‍, സജിമോള്‍ ഫ്രാന്‍സിസ്, സന്ധ്യ ബെന്നി, ലീലാമ്മ ആന്റണി, പി.പി.സോമന്‍, കെ.ജെ. മേരി, ടി.എസ്.രഘുവരന്‍, ജയിംസ് ചിങ്കുതറ, സുധര്‍മണി തമ്പാന്‍, മേരി ഗ്രേയ്‌സ് സെബാസ്റ്റ്യന്‍, ബി. സലിം, വിജയമ്മ ഗോപാലകൃഷ്ണന്‍, കെ.സുധീഷ്, കമലാധരന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വിജയകുമാരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എസ്. ഷാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."