ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് എക്‌സ്‌പോ 'എക്‌സ്പാന്‍ഡ് നോര്‍ത് സ്റ്റാര്‍ 2023' ശൈഖ് മക്തൂം ഉദ്ഘാടനം ചെയ്തു
100ലധികം രാജ്യങ്ങള്‍, 1800ലധികം സ്റ്റാര്‍ട്ടപ്പുകള്‍
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ എക്‌സിബിഷനും സമ്മേളനവുമായ 'എക്‌സ്പാന്‍ഡ് നോര്‍ത് സ്റ്റാര്‍ 2023' ദുബായ് ഒന്നാം ഉപ ഭരണാധികാരിയും യുഎഇ ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട സമ്മേളനത്തിനും അദ്ദേഹം തുടക്കം കുറിച്ചു.
ദുബായ് ചേംബറിന്റെ കീഴിലുള്ള മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ എകോണമി (ഡിസിഡിഇ) സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബര്‍ 15 മുതല്‍ 18 വരെ ദുബായ് ഹാര്‍ബറിലാണ് നടക്കുന്നത്. ലോകത്തെ മുന്‍നിര ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥകളിലൊന്നായി ദുബായിയെ മാറ്റാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടാണ് എക്‌സ്പാന്‍ഡ് നോര്‍ത് സ്റ്റാര്‍ 2023 എന്ന സൃഷ്ടിപ്പില്‍ പ്രതിഫലിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച െൈഖ് മക്തൂം പറഞ്ഞു. ആഗോള വിപണിയിലുടനീളം അതിന്റെ മത്സര ശേഷി വര്‍ധിപ്പിക്കുകയും എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ സംഭാവന കൂട്ടുകയും ചെയ്യുന്നു.
100ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 1,800ലധികം സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം നോര്‍ത് സ്റ്റാര്‍ 2023ലുണ്ട്. കൂടാതെ 1,000ത്തിലധികം നിക്ഷേപകരുടെ സാന്നിധ്യവും മൊത്തത്തില്‍1 ട്രില്യണ്‍ ഡോളറിലധികം ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.
ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന്, ശൈഖ് മക്തൂം എക്‌സിബിഷനിലെ പവലിയനുകള്‍ സന്ദര്‍ശിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ എകോണമി, റിമോട്ട് വര്‍ക് ആപ്‌ളികേഷനുകള്‍ എന്നിവയുടെ സഹ മന്ത്രിയും ഡിസിഡിഇ ചെയര്‍പേഴ്‌സണുമായ ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമയ്‌ക്കൊപ്പം, ദുബായ് ചേംബേഴ്‌സ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ ഗുറൈര്‍, ദുബായ് എകോണമി ആന്‍ഡ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹിലാല്‍ അല്‍ മര്‍റി, ഡിസിഡിഇ വൈസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത്ത്, ഡിസിഡിഇ വൈസ് പ്രസിഡന്റ് ഡോ. സഈദ് അല്‍ ഖര്‍ഖാവി, ദുബായ് ചേംേബഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
എക്‌സ്പാന്‍ഡ് നോര്‍ത് സ്റ്റാര്‍ 2023ല്‍ ലോകത്തെ പ്രമുഖ ഡിജിറ്റല്‍ വിദഗ്ധരായ 250 പേര്‍ പങ്കെടുക്കുന്നു. വ്യവസായ വിദഗ്ധര്‍, ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ് ടെക്കികള്‍ എന്നിവരോടൊപ്പം സര്‍ക്കാര്‍ മേഖലയിലെ ഓഹരി ഉടമകള്‍, നിക്ഷേപകര്‍, ആക്‌സിലറേറ്റര്‍മാര്‍ എന്നിവര്‍ തമ്മിലുള്ള ബന്ധം സുഗമമാക്കാനുള്ള ഒരു വേദിയായും ഇത് മാറും.
70 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഡീല്‍ മേക്കിംഗ്, കോഫിനാന്‍സിംഗ്, ഫണ്ട് റൈസിംഗ് എന്നിവയ്ക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പായും ഈ ഇവന്റ് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
മറ്റ് പ്രധാന ഇവന്റുകള്‍
200,000 ഡോളര്‍ സമ്മാനം വാഗ്ദാനം ചെയ്യുന്ന സൂപര്‍നോവ ചലഞ്ച് പിച്ച് മത്സരം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.
ഫിന്‍ടെക് കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും മെനാ മേഖലയിലുടനീളമുള്ള ധനകാര്യ സ്ഥാപനങ്ങളെയും നിക്ഷേപകയെും റെഗുലേറ്റര്‍മാരെയും കോര്‍പ്പറേറ്റുകളെയുംഎസ്എംഇകളെയും ബന്ധിപ്പിക്കുന്ന ഫിന്‍ടെക് സര്‍ജ്, മെനാ മേഖലയിലെ ഏറ്റവും വലിയ അളവിലുള്ള ബ്‌ളോക്ക്‌ചെയിന്‍ ഇവന്റായ ഫ്യൂചര്‍ ബേ്‌ളോക്ക് ചെയിന്‍ ഉച്ചകോടി, കൂടാതെ മേഖലയിലെ ഏറ്റവും വലിയ മാര്‍ക്കറ്റിംഗ് പരിപാടിയായ മാര്‍ക്കറ്റിംഗ് മാനിയ, ഏറ്റവും സമൃദ്ധവും ഭാവനാത്മകവുമായ സാങ്കേതിക ശക്തികളെ ഒരുമിച്ച് കൊണ്ടു വരുന്ന ക്രിയേറ്റീവ് ടെക്‌നോളജി ട്രേഡ് ഷോ എന്നിവ ശ്രദ്ധ നേടും.
എക്‌സ്പാന്‍ഡ് നോര്‍ത് സ്റ്റാര്‍ 2023ലെ ഡിസിഡിഇ പവലിയനില്‍ ദുബായുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയില്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി മുന്‍നിര സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കും. എമിറേറ്റില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ സ്ട്രീം ചെയ്യുന്നതിലൂടെ നഗരത്തില്‍ ചലനാത്മകമായ ബിസിനസ്സ് അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന 'ബിസിനസ് ഇന്‍ ദുബായ്' പ്‌ളാറ്റ്‌ഫോം ഇതില്‍ ഉള്‍പ്പെടുന്നു. പ്‌ളാറ്റ്‌ഫോമിന് നിലവില്‍ സേവനങ്ങള്‍ നല്‍കുന്ന 11 തന്ത്രപ്രധാന പങ്കാളികളുണ്ട്.
ദുബായില്‍ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സമഗ്രമായ ഗൈഡായ സ്റ്റാര്‍ട്ടപ്പ് ഗൈഡ്, അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍, യൂണികോണുകള്‍ എന്നിവയുള്‍പ്പെടെ ദുബായ്ക്ക് പുറത്ത് ആഗോള സാങ്കേതിക കമ്പനികള്‍ നല്‍കുന്ന ലോഞ്ച്പാഡ്, ദുബായ് എന്നിവയാണ് മറ്റ് പ്രധാന സംരംഭങ്ങള്‍. Ÿ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."