HOME
DETAILS
MAL
കാലിക്കറ്റ് സര്‍വകലാശാലക്ക് തിരിച്ചടി ; പുതുച്ചേരി സര്‍വകലാശാലയുടെ കോഴ്‌സുകള്‍ ലക്ഷദ്വീപില്‍ തുടങ്ങും
backup
August 25 2021 | 04:08 AM
ഇഖ്ബാല്‍ പാണ്ടികശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് തിരിച്ചടിയായി പുതുച്ചേരി സര്‍വകലാശാലയുടെ കോഴ്‌സുകള്‍ ലക്ഷദ്വീപില്‍ തുടങ്ങാന്‍ തീരുമാനം. കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്ന് സെന്ററുകളാണ് ദ്വീപിലുള്ളത്. ആന്ത്രോത്ത്, കവരത്തി, കടമത്ത് ദ്വീപുകളിലാണ് സര്‍വകലാശാല സെന്ററുകള്‍. അറബി ഡിഗ്രിയും പി.ജി കോഴ്‌സുകളും ദ്വീപ് ഭരണകൂടവും കാലിക്കറ്റ് സര്‍വകലാശാലയും നിര്‍ത്തലാക്കിയിരുന്നു. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ പുതുച്ചേരി സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ ഒരു കമ്മ്യൂണിറ്റി കോളജ് കടമത്ത് ദ്വീപില്‍ തുടങ്ങാന്‍ ദ്വീപ് അഡ്മിനിസേ്ട്രറ്ററുടെ അഡൈ്വസര്‍ പുതുച്ചേരി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗുര്‍മീത് സിംഗിന് ഈ മാസം 19ന് കത്തയച്ചിരുന്നു. ബിവോക് ടൂറിസം ആന്റ് സര്‍വീസ് ഇന്‍ഡസ്ട്രി, ബിവേക് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ബിവോക് കാറ്ററിങ് ആന്റ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ വൊക്കേഷനല്‍ കോഴ്‌സുകള്‍ കമ്മ്യൂണിറ്റി കോളജില്‍ തുടങ്ങാനാണ് കത്തില്‍ ആവശ്യപ്പെട്ടത്. കൂടാതെ നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എസ്‌സി ബി.എഡ്, മൂന്നു വര്‍ഷത്തെ ബി.കോം, മൂന്നു വര്‍ഷത്തെ ബി.ബി.എ കോഴ്‌സുകള്‍ കമ്മ്യൂണിറ്റി കോളജില്‍ തുടങ്ങാനും പുതുച്ചേരി വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ ദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍വകലാശാല ഭരിക്കുന്നവര്‍ തയാറാകാതിരുന്നതും ഒരു വര്‍ഷത്തോളമായി ഡീനിനെ നിയമിക്കാത്തതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊണ്ടാണ് ദ്വീപ് ഭരണകൂടം പുതുച്ചേരി സര്‍വകലാശാലയുമായി പുതിയ കോളജുകളും കോഴ്‌സുകളും തുടങ്ങാന്‍ ധാരണയിലെത്തിയത്. പുതുച്ചേരി സര്‍വകലാശാലയുമായി ദ്വീപിലെ കോളജുകള്‍ അഫിലിയേറ്റ് ചെയ്യുന്നതോടെ സാമ്പത്തികമായും കാലിക്കറ്റ് സര്‍വകലാശാലക്ക് വന്‍ തിരിച്ചടിയാവും. കാലിക്കറ്റ് സര്‍വകലാശാല ലക്ഷദ്വീപ് ഡീന്‍ നിയമനത്തിന് നീക്കം നടത്തുന്നുണ്ടെങ്കിലും ദ്വീപ് ഭരണകൂടം അനുമതി നല്‍കുമോ എന്നതും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."