HOME
DETAILS
MAL
സംഘ്പരിവാറിനെ ട്രോളി ബംഗാളിലെ ചോദ്യപേപ്പര്‍
backup
August 25 2021 | 05:08 AM
ഏത് വിപ്ലവ നേതാവാണ് ജയിലില്‍നിന്ന് മാപ്പെഴുതിയതെന്ന് ചോദ്യം; ആദ്യ ഓപ്ഷന് വി.ഡി സവര്‍ക്കര്‍
കൊല്‍ക്കത്ത: സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവരുടെ പട്ടികയില്‍നിന്ന് മലബാര്‍ സമരനായകരെ ഒഴിവാക്കുമെന്ന വാര്‍ത്തയ്ക്കു പിന്നാലെ, സംഘ്പരിവാറിനെ പരിഹസിക്കുംവിധം പശ്ചിമബംഗാളില്‍ സിവില്‍ സര്‍വിസ് പരീക്ഷാ ചോദ്യം.
വി.ഡി സവര്‍ക്കര്‍ ബ്രിട്ടിഷുകാര്‍ക്കു മാപ്പെഴുതിനല്കിയതിനെ പരാമര്‍ശിക്കുന്ന ചോദ്യമാണ് വൈറലായിരിക്കുന്നത്.
പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വിസ് പരീക്ഷയിലെ 117ാം ചോദ്യമാണ് വൈറലായിരിക്കുന്നത്. ഏതു വിപ്ലവ നേതാവാണ് ജയിലില്‍നിന്നു മാപ്പെഴുതി അയച്ചതെന്നാണ് ചോദ്യം.
ഇതിനുള്ള ഉത്തരങ്ങളിലെ നാല് ഓപ്ഷനുകളില്‍ ആദ്യ ഓപ്ഷന് തന്നെ വി.ഡി സവര്‍ക്കര്‍ എന്നാണ്. വി.ഡി സവര്‍ക്കര്‍ എന്ന ഓപ്ഷനു നേരെ ശരി രേഖപ്പെടുത്തിയിരിക്കുന്ന ചോദ്യപേപ്പറാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 1.8 ലക്ഷം പേരാണ് ബംഗാളിലെ ഈ പരീക്ഷ എഴുതിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."