HOME
DETAILS

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

  
August 09, 2025 | 6:01 PM

17-year-old boy gun shooting in new York times square

ന്യൂയോര്‍ക്ക്: പതിനേഴുകാരന്റെ വെടിവെപ്പില്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങി ന്യൂയോര്‍ക്ക്. ടൈം സ്‌ക്വയറില്‍ 44ാം സ്ട്രീറ്റിനും, 7ാം അവന്യൂവിനും സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പ്രതിയെ പൊലിസ് പിടികൂടി. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ന്യൂയോര്‍ക്ക് പൊലീസ് പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്ച്ച പുലര്‍ച്ചെ 1.20 ഓടെയാണ് വെടിവെപ്പുണ്ടായത്. 19 വയസുള്ള ഒരു യുവാവുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ പതിനേഴുകാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ട് പുരുഷന്‍മാര്‍ക്കും, ഒരു യുവതിക്കുമാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് പൊലിസ് അറിയിച്ചു. 

പ്രതി ഉപയോഗിച്ച തോക്ക് സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ടെടുത്തു. വെടിവെപ്പിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രതിയും പരിക്കേറ്റവരും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ന്യൂയോര്‍ക്ക് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

A shooting by a 17-year-old near 44th Street and 7th Avenue in New Yorks Times Square injured three people The suspect has been arrested but police have not released further details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  13 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  13 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  13 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  13 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  13 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  13 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  13 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  13 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  13 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  13 days ago