ഹോംഗാര്‍ഡ്സ് റിക്രൂട്ട്മെന്റ്
കൊച്ചി: കേരള ഹോംഗാര്‍ഡ്സ് ജില്ലയിലെ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യതപരിശോധനയും കായികക്ഷമത പരീക്ഷയും നടത്തും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 31ന് മുമ്പായി എറണാകുളം ഫയര്‍ ആന്റ് റസ്കൃൂ സര്‍വീസസ് അസി. ഡിവിഷണല്‍ ഓഫിസറുടെ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ആര്‍മി, നേവി, എയര്‍ഫോഴ്സ്, പാരാമിലിട്ടറി, പൊലിസ്, ഫയര്‍സര്‍വ്വീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍ മുതലായ യൂനിഫോം സര്‍വീസുകളില്‍ നിന്നു റിട്ടയര്‍ ചെയ്ത 58 വസില്‍ താഴെ പ്രായമുള്ളവരും 10ാം ക്ലാസ് പാസായിട്ടുള്ളവരും അപേക്ഷിക്കാം. 10ാം ക്ലാസ് പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ എറണാകുളം ഗാന്ധി നഗറിലുള്ള ഫയര്‍ ആന്റ് റസ്കൃൂ സര്‍വീസസ് അസി. ഡിവിഷണല്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍ 04842205550,
9497920154.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."