HOME
DETAILS
MAL
മലബാര്‍ കലാപം കേവലം മാപ്പിളമാരുടെ ലഹളയായിരുന്നില്ല: പി. ശ്രീരാമകൃഷ്ണന്‍
backup
August 26 2021 | 03:08 AM
പൊന്നാനി: മലബാര്‍ കലാപം കേവലം മാപ്പിളമാരുടെ ലഹളയായിരുന്നില്ലെന്ന് സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്‍. അതിനു പിന്നിലെ ശക്തമായ ബ്രിട്ടീഷ് വിരോധം നിഷേധിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെ അത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗവുമാണ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുന്‍ സ്പീക്കര്‍ പറഞ്ഞു.
''ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ അച്ഛന്റെ വീറ് സിരകളില്‍ ഏറ്റുവാങ്ങിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിഭാവനം ചെയ്ത മലയാളരാജ്യം ഏതെങ്കിലും മതത്തെ മാത്രം ഉള്‍ക്കൊള്ളുന്നതോ ഏതെങ്കിലുമൊന്നിനെ പുറന്തള്ളുന്നതോ ആയിരുന്നില്ലല്ലോ! ചരിത്രം തമസ്‌കരിച്ച ധീര ദേശാഭിമാനികളെ കണ്ടെത്തി രേഖപ്പെടുത്തി ചരിത്രത്തോടും ദേശത്തോടും നീതി പുലര്‍ത്തുന്നതിന് പകരം നാടിനുവേണ്ടി മെയ് മറന്ന് അടരാടിയവരെ അപഹസിക്കാന്‍ നടത്തുന്ന ഇത്തരം യത്‌നങ്ങളെ എന്ത് പേരിട്ട് വിളിക്കണം. ഭൂതകാലം രേഖപ്പെടുത്തല്‍ മാത്രമല്ല ചരിത്രരചന. വര്‍ത്തമാന കാലത്തിനു വേണ്ടത് കണ്ടെടുക്കല്‍ കൂടിയാണ്''. ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."