'ഹിന്ദു എന്നത് പേര്‍ഷ്യന്‍ വാക്ക് , അതിന്റെ അര്‍ത്ഥമാണെങ്കില്‍ വൃത്തികെട്ടതും' വിവാദ പരാമര്‍ശവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ്
ബംഗളൂരു: ഹിന്ദു എന്ന വാക്കിന്റെ വൃത്തികെട്ട അര്‍ത്ഥമാണെന്നും അത് പേര്‍ഷ്യന്‍ വാക്കാണെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ്. കര്‍ണാട കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സതിഷ് ജാര്‍ക്കിഹോലിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് ഈ പരാമര്‍ശം. വിദേശിയാണെന്ന് പറയപ്പെടുന്ന ഒരു മതം എന്തിനാണ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'ഹിന്ദു മതം, ആ മതം..ഈ മതം. എവിടെ നിന്നാണ് ഈ ഹിന്ദു എന്ന വാക്ക് വന്നത്. എന്താണ് അതിന് ഇന്ത്യയുമായി ബന്ധം. ഇറാന്‍, ഇറാഖ്, ഖസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പേര്‍ഷ്യന്‍ ആണ്. അങ്ങിനെയെങ്കില്‍ എങ്ങിനെയാണ് 'ഹിന്ദു' നിങ്ങളുടേതാകുന്നത്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആവശിയമാണ്' - സതീഷ് പറഞ്ഞു.
വാട്‌സ് ആപ്പിലും വിക്കിപീഡിയയിലും നോക്കൂ ഹന്ദു എവിടെ നിന്നാണ് വന്നതെന്ന്. പേര്‍ഷ്യയില്‍ നിന്നാണ്. പിന്നെ നിങ്ങളെന്തിനാണ് അതിനെ ഇങ്ങനെ തലയില്‍ കയറ്റിവെച്ചിരിക്കുന്നത്. നിങ്ങളുടേതല്ല ആ വാക്ക്. പോരാത്തതിന് അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ നിങ്ങള്‍ ലജ്ജിച്ച് തല താഴ്ത്തും. അത്രക്ക് വൃത്തികെട്ടതാണ് അതിന്റെ അര്‍ത്ഥം. എവിടെ നിന്നോ ഉള്ള മതവും വാക്കും കൊണ്ടു വന്ന് നിങ്ങള്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. ഇക്കാര്യത്തില്‍ ചര്‍ച്ച വേണം- കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
"हिंदू शब्द कहां से आया? यह फ़ारसी है। भारत का क्या संबंध है? यह आपका कैसे हो गया हिंदू, चर्चा होनी चाहिए"
— News24 (@news24tvchannel) November 7, 2022
◆ कर्नाटक कांग्रेस के कार्यकारी राज्य अध्यक्ष सतीश जरकीहोली pic.twitter.com/U5kE3maJo3
അതേസമയം മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഈ പരാമര്‍ശം തള്ളി. എല്ലാ മതങ്ങളേയും വിശ്വാസത്തേയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നുവെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവ് സുര്‍ജേവാല പ്രതികരിച്ചു.
ഹിന്ദുയിസം എന്നു പറയുന്നത് ഒരു ജീവിത രീതിയും സംസ്‌ക്കാരവുമാണ്. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന രീതിയിലാണ് കോണ്‍ഗ്രസ് രാജ്യത്തെ കെട്ടിപ്പടുത്തത്. സതീഷ് നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. ഇത് കോണ്‍ഗ്രസ് തള്ളിക്കളയുന്നു. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു- രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
Hinduism is a way of life & a civilisational reality. Congress built our Nation to respect every religion, belief & faith. This is the essence of India.
— Randeep Singh Surjewala (@rssurjewala) November 7, 2022
The statement attributed to Satish Jarkiholi is deeply unfortunate & deserves to be rejected. We condemn it unequivocally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."