ഫലസ്തീൻ: ഒമാനിൽ ഇന്ന് ജി.സി.സി അസാധാരണ യോഗം ചേരും
ഫലസ്തീൻ: ഒമാനിൽ ഇന്ന് ജി.സി.സി അസാധാരണ യോഗം ചേരും
മസ്‌കത്ത്: ഫലസ്തീനിൽ നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മസ്കത്തിൽ ഇന്ന് ജി.സി.സി മന്ത്രിതല യോഗം സമ്മേളനം ചേരും. ഒമാൻ വിദേശകാര്യ മന്ത്രാലയം എക്‌സിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്‌റാഈൽ ഫലസ്തീനിലെ സാധാരണ മനുഷ്യർക്ക് മേൽ തുടരുന്ന നരനായാട്ടിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ ജി.സി.സി യോഗം ചേരുന്നത്.
അതേസമയം, ഇസ്‌റാഈലിന്റെ നടപടി പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗസ്സ കൊടിയ മാനുഷിക ദുരന്തത്തിലേക്ക്. ഗസ്സയില്‍ 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമുള്ള വെള്ളവും ഇന്ധവവും വൈദ്യുതിയും മാത്രമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന (ഡംബ്ല്യു.എച്ച്.ഒ) അറിയിച്ചു. കഴിഞ്ഞയാഴ്ച ആക്രമണം തുടങ്ങിയ സമയത്ത് തന്നെ ഇസ്‌റാഈല്‍ ഗസ്സയിലേക്കുള്ള വൈദ്യുതി തടഞ്ഞിരുന്നു. ആശുപത്രികളില്‍ മരുന്നും മറ്റ് ഉപകരണങ്ങളും തീരാറായിരിക്കെ, വെള്ളവും ഇന്ധനവും പുറമെ വൈദ്യുതി കൂടി ഇല്ലാതാവുന്നതോടെ വന്‍ മാനുഷിക ദുരന്തമാണ് ഗസ്സ അഭിമുഖീകരിക്കാന്‍ പോകുന്നതെന്നാണ് ഡംബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.
താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ തയാറാകാത്തതിനാല്‍ ഗസ്സയിലേക്ക് സഹായം എത്തിക്കാനും കഴിയുന്നില്ല. ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഈജിപ്ഷ്യന്‍ വാഹനങ്ങള്‍ റഫാ അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ഫലസ്തീനില്‍ ഈ മാസം ഏഴ് മുതല്‍ ഇസ്‌റാഈല്‍ തുടങ്ങിയ ആക്രമണത്തില്‍ 2,808 പേര്‍ മരിച്ചു. ഇതില്‍ 2757ഉം ഗസ്സയില്‍ മാത്രമാണ്. ആകെ 750 ഓളം കുട്ടികളാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."