HOME
DETAILS

സ്വകാര്യ ആശുപത്രികളിലൂടെയുള്ള വാക്‌സിന്‍  വിതരണം: വീണ്ടും തുക അനുവദിച്ച് സര്‍ക്കാര്‍

  
backup
August 26 2021 | 03:08 AM

56456453-2
 
പി.കെ മുഹമ്മദ് ഹാത്തിഫ്
 
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സിന്‍ വിതരണംചെയ്യാന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വീണ്ടും തുക  അനുവദിച്ച് സര്‍ക്കാര്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 10 ലക്ഷം ഡോസ്  കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങുന്നതിന് 63 കോടി രൂപയാണ്  അനുവദിച്ചത്. 
 
കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ വഴി വാക്‌സിന്‍  വാങ്ങുന്നതിനാണ് ഇത്രയും തുക അനുവദിച്ച് ഈ മാസം 18ന് സര്‍ക്കാര്‍  ഉത്തരവിറക്കിയത്. നേരത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ വാങ്ങി  നല്‍കാനായി 126 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ നിന്ന്  അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും തുക  അനുവദിച്ചിരിക്കുന്നത്. നിര്‍മാതാക്കളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍  നിലവില്‍ 630 രൂപയ്ക്കാണ് നേരിട്ട് വാക്‌സിന്‍ വാങ്ങുന്നത്. ഇത് 150 രൂപ  കൂട്ടി 780 രൂപയ്ക്കാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഉത്തരവുപ്രകാരം സര്‍ക്കാര്‍  കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മുഖേന വാങ്ങുന്ന വാക്‌സിന്‍  സ്വകാര്യ ആശുപത്രികള്‍ക്ക് കൊടുക്കും. സ്വകാര്യ ആശുപത്രികള്‍ അതിന്റെ  തുക സര്‍ക്കാരിന് തിരിച്ചുനല്‍കും. പകരം ജനങ്ങള്‍ക്ക് വാക്‌സിന്‍  കുത്തിവയ്ക്കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കും.  ഫലത്തില്‍ വാക്‌സിന്‍ വാങ്ങിയതിന്റെ പണം സര്‍ക്കാരിന് ജനങ്ങള്‍ കൊടുക്കുകയെന്ന രീതിയാണ് ഇതുവഴിയുണ്ടാകുന്നത്. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ വാക്‌സിന്‍ വാങ്ങാനായി നീക്കിവച്ച ആയിരം കോടി രൂപയും വാക്‌സിന്‍  ചലഞ്ച് വഴി സമാഹരിച്ച തുകയും എങ്ങനെ വിനിയോഗിക്കുമെന്ന  ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സംവിധാനമുണ്ടാക്കാതെ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍  ലഭ്യമാക്കുന്ന നടപടിക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago