ബോട്ടു ദുരന്തത്തിന് ഒരു വര്‍ഷം: രാഷ്ട്രീയക്കാര്‍ വിസ്മൃതിയില്‍
മട്ടാഞ്ചേരി: കൊച്ചി അഴിമുഖ ബോട്ട് ദുരന്തത്തിന്റെ വാര്‍ഷിക ദിനാചരണം രാഷ്ട്രീയ ലോകം വിസ്മരിച്ചു. ദേശീയ പാര്‍ട്ടികളും,സംസ്ഥാന ഭരണപ്രതിപക്ഷ കക്ഷികളും പ്രദേശിക ഭരണകക്ഷികളും ദുരന്ത സ്മൃതിദിനം വിസ്മൃതിയിലാക്കി.
ദുരന്തത്തിന്റെ തുടര്‍ നാളുകളില്‍ തീര കൊച്ചിയിലും നഗരത്തിലും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ സമരമുഖങ്ങളുമായി മുന്നിട്ടിറങ്ങിയ രാഷ്ട്രീയ മുന്നണികളും സംഘടനകളും വാര്‍ഷിക ദിനാചരണത്തില്‍ ഒഴിഞ്ഞു നിന്നത് ജനങ്ങളില്‍ സംസാരവിഷയമായി.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ ബോട്ടു ദുരന്തത്തെ പ്രചരണ വിഷയമാക്കിയപ്പോള്‍ ഭരണസാരഥ്യത്തിലെത്തിയ കക്ഷികള്‍ അകാല മൃത്യു വരിച്ചവരെ അറിഞ്ഞ് കൊണ്ട് വിസ്മരിച്ചതായാണ് ചുണ്ടിക്കാട്ടുന്നത്. ഫോര്‍ട്ടുകൊച്ചിയില്‍ നടന്ന ബോട്ടു ദുരന്തത്തില്‍ കൊച്ചി മേയര്‍ നടത്തിയ അനുസ്മരണത്തില്‍ ജനപ്രതിനിധികളുടെ സാന്നിധ്യം പ്പോലും നാമമാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."