ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം ഒന്നാം വാര്‍ഷികം; സ്മൃതി ദിനം ആചരിച്ചു
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മരണമടഞ്ഞവരുടെ സ്മരണ പുതുക്കുന്നതിനായി കൊച്ചിന് വികസന വേദിയുടെ നേതൃത്വത്തില്‍ സ്മൃതി ദിനം ആചരിച്ചു. ദുരന്തം നടന്ന ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ നടന്ന ചടങ്ങില്‍ മരണമടഞ്ഞവരുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി മെഴുക് തിരി തെളിയിച്ചു.
ഇനിയൊരു ദുരന്തം ഉണ്ടാകരുതെന്ന ആശയവുമായി പ്രവര്‍ത്തകര്‍ പ്രതിഞ്ജയെടുത്തു.പരിപാടി സാമൂഹ്യ പ്രവര്‍ത്തക സ്വപ്ന പെട്രോണിക്സ് ഉദ്ഘാടനം ചെയ്തു. കെ.ബി സലാം അധ്യക്ഷത വഹിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫ്,ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.ആര് വിജു,എം.എം സലീം,എസ് കൃഷ്ണ കുമാര്‍,കലാമണ്ഡലം വിജയന്,വി.എം ഖാദര്‍,പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഫ്രാന്‍സിസ് ചമ്മിണി,ജവഹര്‍ ബാലജന വേദി ജില്ലാ വൈസ് ചെയര്മാന് കെ.ബി അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ.ബി ജബ്ബാര്‍, സരിത ബോബി, ഇന്ദു ജ്യോതിഷ്, സുജിത്ത് മോഹന്‍, കെ.ബി അബ്ദു, എന്‍ ശ്രീനിവാസ മല്യ, എന്‍.കെ അബ്ദുല്‍ നാസര്‍, ജയ സന്തോഷ്, ഇ.എ ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."