കുഞ്ഞുങ്ങളിലെ കണ്ണിന്റെ കുഴപ്പങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?
കുഞ്ഞുങ്ങളിലെ കണ്ണിന്റെ കുഴപ്പങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?
കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് പലരും ചിന്തിച്ചു തുടങ്ങുന്നത് തന്നെ എന്തെങ്കിലും കുഴപ്പങ്ങള്‍ ബാധിച്ചു കഴിയുമ്പോഴാണ്. കണ്ണുകളുടെ ആരോഗ്യം ശരീരത്തിന്റെ പൂര്‍ണ ആരോഗ്യത്തിന്റെ ഭാഗമാണ്.
മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്‌റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാം. ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം.കണ്ണിന് മസാജ് നല്‍കി കണ്ണീര്‍ സഞ്ചിയുടെ തടസ്സം നീക്കുന്നു.ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും.
കണ്ണിന്റെ ആരോഗ്യത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കണ്ണില്‍ കഴിയുന്നതും സ്പര്‍ശിക്കാതിരിക്കുക. കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നത് ശീലമാക്കാം. വെള്ളം തളിച്ച് കഴുകുന്നതാണ് ഉത്തമമായ രീതി. പലതരം അണുക്കള്‍ കൈകളിലൂടെ കണ്ണിനെ ബാധിക്കാനിടയുണ്ട്. ആദ്യം കൈകള്‍ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം. എന്നിട്ടേ കണ്ണുകള്‍ കഴുകാന്‍ പാടുള്ള
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."