HOME
DETAILS
MAL
ബാങ്ക് ഇടപാടുകൾക്ക് ഇ.കെ.വൈ.സി നിർബന്ധമാക്കി ഖത്തർ
backup
October 18 2023 | 04:10 AM
ബാങ്ക് ഇടപാടുകൾക്ക് ഇ.കെ.വൈ.സി നിർബന്ധമാക്കി ഖത്തർ
ദോഹ: ബാങ്ക് ഉപഭോക്താക്കളുടെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ ഇലക്‌ട്രോണിക് നോ യുവർ കസ്റ്റമർ (ഇ.കെ.വൈ.സി) നിർബന്ധമാക്കി ഖത്തറിലെ ബാങ്ക്. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കിയത്. ഇതോടെ ബാങ്കിൽ അക്കൗണ്ട് ഉള്ള മുഴുവൻ ആളുകളും ഇ.കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യണം.
ധനകാര്യ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഐഡന്റിറ്റി വെരിഫിക്കേഷനും ആധുനിക സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാനുള്ള അവസരമാണ് കെ.വൈ.സി. ഇത് പൂർത്തിയാകുന്നതോടെ ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് വ്യക്തതയും സുതാര്യതയും ഉണ്ടാകും. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവയ്ക്കെതിരായ നടപടികളുടെ ഭാഗം കൂടിയാണ് ഇ.കെ.വൈ.സി നിർബന്ധമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."