ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു; പാകിസ്ഥാന് ടി20 ലോകകപ്പ് ഫൈനലില്‍
സിഡ്നി: ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന് ടി20 ലോകകപ്പ് ഫൈനലില്‍. സിഡ്നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരിഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന് അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്വാന് (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാളെ ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാന് ഫൈനലില്‍ നേരിടും.
ആദ്യ ബോളില്‍ നാല് റണ്‍സ് നേടിയ ഫിന് അലന് ഷഹീന് അഫ്രീദിയുടെ മൂന്നാം ബോളില്‍ ഔട്ടായതോടെ ന്യൂസിലന്‍ഡ് ആശങ്കയിലായി. പത്ത് ഓവറില്‍ 59 റണ്‍സ് മാത്രമെ ന്യൂസീലന്‍ഡിന് എടുക്കാന്‍ സാധിച്ചുള്ളു. ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആയിരുന്നതിനാലാണ് ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാല്‍ കളത്തിലിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."