സെക്രട്ടറിയേറ്റ് ഉപരോധിച്ച് യു.ഡി.എഫ്; ഗതാഗതനിയന്ത്രണത്തില്‍ വലഞ്ഞ് ജനം
സെക്രട്ടറിയേറ്റ് ഉപരോധിച്ച് യു.ഡി.എഫ്; ഗതാഗതനിയന്ത്രണത്തില്‍ വലഞ്ഞ് ജനം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെതിരായ യു.ഡി.എഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് തുടക്കം. സര്‍ക്കാരിന്റെ ഭരണപരാജയം, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യു.ഡി.എഫിന്റെ ഉപരോധ സമരം.
കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. സെക്രട്ടറിയേറ്റിലേക്കുള്ള വഴികളില്‍ പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്.
എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു.
ഇന്നു രാവിലെ 6.30 നാണ് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."