ട്വിറ്ററിനു പിന്നാലെ പിരിച്ചു വിടല്‍ നടപടിയുമായി മെറ്റയും
ന്യുയോര്‍ക്ക്: ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് സാമൂഹ്യ മാധ്യമങ്ങളുടെ മാതൃസ്ഥാപനമായ മെറ്റ, തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് നീക്കമെന്ന് കമ്പനി അറിയിച്ചു.
13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ടെക്‌നോളജി വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇത്.'മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ മാറ്റത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. ടീമിന്റെ വലിപ്പം പതിമൂന്നു ശതമാനം കുറയ്ക്കാനും 11,000ല്‍ അധികം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചു, മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
ചെലവ് ചുരുക്കുക, നിയമനങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ അധിക നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."