ബാബരി മസ്ജിദ്: അദ്വാനി ഉള്‍പ്പടെയുള്ളവരെ വെറുതെവിട്ടതിനെതിരായ ഹരജി ഹൈക്കോടതി തള്ളി
അലഹാബാദ്: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചന കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സംഘ്പരിവാര നേതാക്കളെ വെറുതെവിട്ടതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. പ്രതികളെ വെറുതെവിട്ട ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് അയോധ്യ നിവാസികളായ ഹാജി മഹ്ബൂബ്, സയ്യിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, സരോദ് യാദവ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
രണ്ടു ഹരജിക്കാരെയും കേസന്വേഷിച്ച സി.ബി.ഐും യു.പി സര്‍ക്കാരും എതിര്‍ക്കുകയും ചെയ്തു. ഇവര്‍ക്ക് ഹരജി നല്‍കാന്‍ അധികാരമില്ലെന്നും ഇവര്‍ ഇരകളോ സംഭവത്തിന്റെ സാക്ഷികളോ അല്ലെന്നും സി.ബി.ഐും സര്‍ക്കാരും വാദത്തിനിടെ അരോപിച്ചിരുന്നു. പള്ളി തകര്‍ത്ത വിഷയത്തില്‍ പ്രതികള്‍ക്കെതിരേ ഗൂഢാലോചനകുറ്റ ംചുമത്താനാവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടംഗബെഞ്ചിന്റെ നടപടി.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത ആദ്യ കേസാണിത്. അദ്വാനിയെക്കൂടാതെ യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, സംഘ്പരിവാരിന്റെ പ്രധാനനേതാക്കളായ അശോക് സിംഗാള്‍, മുരളീമനോഹര്‍ ജോഷി, സാധ്വി ഋതംഭര, നിത്യഗോപാല്‍ ദാസ്, വിനയ് സിങ് തുടങ്ങിയ 32 പേര്‍ക്കെതിരെയും ബാബരി പള്ളിക്ക് സമീപത്തുണ്ടായിരുന്ന ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കുമെതിരെയായിരുന്നു കേസെടുത്തത്.
ഇതില്‍ അദ്വാനയടക്കമുള്ളവര്‍ക്കെതിരേ ഗൂഢാലോചനാകുറ്റമായിരുന്നു ചുമത്തിയത്.
ആദ്യം യു.പി പൊലിസ് അന്വേഷിച്ച ഈ കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. എന്നാല്‍ മസ്ജിദ് തകര്‍ത്ത സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്നും യാതൊരു ആസൂത്രണമോ ഗൂഢാലോചനയോ ഇല്ലെന്നും തീര്‍പ്പിലെത്തിയ സി.ബി.ഐ, 2020 സെപ്റ്റംബര്‍ 30ന് അദ്വാനിയടക്കം 32 പേരെയും വെറുതെവിട്ടു. പലതവണ നീട്ടിവയ്ക്കുകയും വിചാരണനീണ്ടുപോവുകയും ചെയ്ത ഈ കേസില്‍ ഏറ്റെടുത്ത് രണ്ടുപതിറ്റാണ്ടിന് ശേഷമായിരുന്നു സി.ബി.ഐ കോടതി വിധിപറഞ്ഞത്. കേസിലെ 32 പ്രതികളില്‍ 15 പേര്‍ മാത്രമാണ് നിലവില്‍ ജീവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."