ജനങ്ങളില്‍ നിന്ന് അദാനി കൊള്ളയടിച്ചത് 32,000 കോടി; പ്രധാനമന്ത്രി സംരക്ഷണം നല്‍കുന്നു: രാഹുല്‍
ജനങ്ങളില്‍ നിന്ന് അദാനി കൊള്ളയടിച്ചത് 32,000 കോടി; പ്രധാനമന്ത്രി സംരക്ഷണം നല്‍കുന്നു: രാഹുല്‍
ന്യൂഡല്‍ഹി: സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് അദാനി 32000 കോടി രൂപ കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയാണ് അദാനിക്ക് സംരക്ഷണമൊരുക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''വൈദ്യുതി ചാര്‍ജ് വര്‍ധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സര്‍ക്കാര്‍ അദാനിക്ക് ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല.''- രാഹുല്‍ പറഞ്ഞു
അദാനിക്കെതിരെ മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അദാനിക്കെതിരെ വാര്‍ത്ത നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം.
അദാനി ഗ്രൂപ്പ് കല്‍ക്കരി ഇറക്കുമതിയില്‍ കാണിക്കുന്ന അമിത നിരക്ക് മൂലമാണ് വൈദ്യുതി ബില്ലുകള്‍ വര്‍ധിക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയണം. കണക്കില്‍പ്പെടാത്ത 20,000 കോടി രൂപയായ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിലവില്‍ 12,000 കോടി രൂപകൂടി ഈ കണക്കില്‍ ഉയര്‍ന്നു. അങ്ങനെ ആകെ 32,000 കോടി രൂപയുടെ കൊള്ളയാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്, രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."