HOME
DETAILS

സിദ്ദു ഉപദേശകരെ പിരിച്ചുവിടണമെന്ന് ഹരീഷ് റാവത്ത്

  
backup
August 27 2021 | 04:08 AM

754365-2


പഞ്ചാബില്‍ അമരീന്ദറിന് പിന്തുണ; അഭിപ്രായ ഭിന്നത പരിഹരിക്കും
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് നവജോത് സിങ് സിദ്ദു അദ്ദേഹത്തിന്റെ ഉപദേശകരെ പിരിച്ചുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്.
പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് റാവത്തിന്റെ ഇടപെടല്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈയിടെ പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രസിഡന്റായി സിദ്ദു ചുമതലയേറ്റ ശേഷം അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.
സിദ്ദുവിന്റെ ഉപദേശകരുടെ പ്രസ്താവനകള്‍ വിവാദവുമായിരുന്നു. പാകിസ്താന്‍, കശ്മിര്‍ വിഷയങ്ങളിലാണ് സിദ്ദുവിന്റെ ഉപദേശകര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയത്. കശ്മിര്‍ കശ്മിരികളുടേതാണെന്നായിരുന്നു സിദ്ദുവിന്റെ ഉപദേശകനായ മാല്‍വീന്ദര്‍ സിങ് മാലി പറഞ്ഞത്. പാകിസ്താനെക്കുറിച്ച് മറ്റൊരു ഉപദേശകനായ പ്യാരിലാല്‍ നടത്തിയ പ്രസ്താവനയും വിവാദമായി. തുടര്‍ന്ന് വിവാദ വിഷയങ്ങള്‍ സംസാരിക്കാതിരിക്കാന്‍ സിദ്ദു ഉപദേശകരോട് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങും ആവശ്യപ്പെട്ടിരുന്നു.
ജമ്മു കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയുടെ നയമായി കാണരുതെന്നും റാവത്ത് പറഞ്ഞു.
സിദ്ദുവിന്റെ ഉപദേശകരെ കോണ്‍ഗ്രസ് നിയോഗിച്ചതല്ലെന്നും അതിനാല്‍ വിവാദ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നവരെ അത്തരം സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെടുമെന്നും റാവത്ത് പറഞ്ഞു.
അതേസമയം, 2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നയിക്കുമെന്ന് റാവത്ത് പറഞ്ഞു.
അമരീന്ദര്‍ സിങ്ങിനെതിരേ പടയൊരുക്കം സജീവമായ സാഹചര്യത്തിലാണ് റാവത്ത് അദ്ദേഹത്തിന് പിന്തുണ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.
പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരേ എം.എല്‍.എമാര്‍ പരാതി ഉന്നയിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരാതികള്‍ മാത്രമാണ് ഉയര്‍ന്നതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago