ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി പിന്നീട്
ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി പിന്നീട്
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വാനാഥന്റെ കൊലപാതകക്കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് സാകേത് സെഷന്‍സ് കോടതി വിധി പറഞ്ഞത്. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.
കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ്കുമാര്‍ എന്നിവരെയാണ് ഡല്‍ഹിയിലെ സാകേത് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി.
2008 സെപ്തംബര്‍ 30 നാണ് സൗമ്യ വിശ്വനാഥെന്ന 25 കാരിയെ കാറിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കഴിഞ്ഞ 13നു വാദം പൂര്‍ത്തിയായ ശേഷം വിധി പറയാനായി അഡിഷനല്‍ സെഷന്‍സ് ജഡ്ജി രവികുമാര്‍ പാണ്ഡേ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."