HOME
DETAILS

പ്ലസ്ടു ഉണ്ടെങ്കിൽ നിങ്ങൾക്കും ഇന്ത്യൻ വ്യോമസേനയിൽ ചേരാം; കൂടുതൽ വിവരങ്ങൾ അറിയാൻ വായിക്കുക

  
backup
November 10 2022 | 04:11 AM

indian-air-force-recruitment-2022

 

അഗ്‌നിപഥ് സ്‌കീമിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയിലേക്കുള്ള അഗ്‌നിവീർ (വായു) പോസ്റ്റിലേക്ക് അപേക്ഷക്ഷണിച്ചു. നാലുവർഷത്തേക്കായിരിക്കും നിയമനം.

അവസാന തിയ്യതി: നവംബർ 23

യോഗ്യത:
50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു ആണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാർക്കുണ്ടാകണം. ഫിസിക്‌സും കണക്കും ഉൾപ്പെട്ട രണ്ടുവർഷ വൊക്കേഷനൽ കോഴ്‌സുകൾ കഴിഞ്ഞവർക്കും അപേക്ഷിക്കാം.
50 ശതമാനം മാർക്കിൽ കുറയാത്ത മൂന്നുവർഷ എൻജിനിയറിങ് ഡിപ്ലോമ നേടിയവർക്കും വൊക്കേഷണൽ കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഇവർ പത്താംക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.


ശമ്പളം:
അഗ്‌നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം 30,000 രൂപയും അടുത്ത മൂന്നുവർഷങ്ങളിൽ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസവേതനം. ഇതിൽനിന്ന് നിശ്ചിതതുക അഗ്‌നിവീർ കോർപ്പസ് ഫണ്ടിലേക്ക് വകയിരുത്തും. നാലുവർഷസേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി ലഭിക്കുന്നതാണ്.

പ്രായപരിധി
2002 ജൂൺ 27നും 2005 ഡിസംബർ 27നും ഇടയിൽ

അവിവാഹിതർ അപേക്ഷിക്കുക
അവിവാഹിതരായ ആൺകുട്ടികളും പെൺകുട്ടികളുമാണ് അപേക്ഷിക്കേണ്ടത്. നാവുർഷമാണ് അഗ്നിവീർ കാലാവധി. ഇക്കാലയളവിൽ വിവാഹം കഴിക്കാൻ പാടില്ല.

ശാരീരിക യോഗ്യത:
അപേക്ഷകർക്ക് മികച്ച ശാരീരിക യോഗ്യത ആവശ്യമാണ്. ചുരുങ്ങിയ ഉയരം (പുരുഷൻമാർക്ക്) 152.4 സെ.മി ആണ്. സ്ത്രീകൾക്ക് 152 സെ.മി.
ഉയരത്തിന് അനുസരിച്ച് ആനുപാതികമായ തൂക്കവും വേണം.

ഫീസ്
250 രൂപയാണ് ഫീസ്.
ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റി/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് അടക്കേണ്ടത്.

തെരഞ്ഞെടുപ്പ് ക്രമം:
• രണ്ടുഘട്ട ഓൺലൈൻ എക്‌സാം

• ഡെക്യുമെന്റ് വെരിഫിക്കേഷൻ

• സെലക്ഷൻ ടെസ്റ്റ്

• ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്

• രണ്ടുഘട്ട അഡാപ്റ്റബിലിറ്റി ടെസ്റ്റ്

• മെഡിക്കൽ എക്‌സാമിനേഷൻ

എങ്ങിനെ അപേക്ഷിക്കാം
മുകളിലെ വിവരങ്ങളിൽ അവ്യക്തതയുണ്ടെങ്കിൽ ഇവിടെ ക്ലിക്ക്‌ചെയ്ത് വിജ്ഞാപനം മുഴുവനായി വായിക്കുക.
ശേഷം ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ തെളിഞ്ഞുവരുന്ന ലിങ്കിൽ കയറി Candidate Login എന്ന സ്ഥലത്ത് ക്ലിക്ക്‌ചെയ്ത് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
തുടർന്ന് വ്യക്തിഗത വിവരങ്ങൾ ചേർത്ത് കഴിയുന്നതോടെ ഫീസടക്കാനുള്ള വിൻഡോ പ്രത്യക്ഷപ്പെടും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡോ ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമോ ഉപയോഗിച്ച് ഫീസടക്കുന്നതോടെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയായി. അതിന്റെ പ്രിന്റൗട്ട് സോഫ്റ്റ് കോപ്പിയായി മൊബൈൽഫോണിൽ അല്ലെങ്കിൽ പ്രിന്റെടുത്ത് കൈയിലോ സൂക്ഷിക്കുക.

ശ്രദ്ധിക്കുക
രജിസ്റ്റർ ചെയ്യാൻ ഇരിക്കുന്നതിന് മുമ്പ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇമെയിൽ ഐ.ഡി, വിലാസം എസ്.എസ്.എൽ.സി, പ്ലസ്ടു മാർക്ക് ലിസ്റ്റിലെ വിവരങ്ങൾ എന്നിവ കരുതുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago