ജി 20 ഉച്ചകോടിയില്‍ പുടിന് പങ്കെടുക്കില്ല
ജക്കാര്‍ത്ത: അടുത്തയാഴ്ച ഇന്തോനേഷ്യന്‍ റിസോര്‍ട്ട് ദ്വീപായ ബാലിയില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് റഷ്യന്‍ പ്രതിനിധി സംഘത്തെ നയിക്കുകയെന്ന് ഇന്തോനേഷ്യയിലെ മോസ്കോ എംബസി വ്യക്തമാക്കി.
പുടിനെ 'യുദ്ധക്കുറ്റവാളി' എന്ന് വിളിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്, ബാലിയില്‍ വെച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുമ്പ് പറഞ്ഞിരുന്നു.
ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പുടിന് പങ്കെടുക്കുന്നത് സംബന്ധിച്ച് മാസങ്ങളായി ഊഹാപോഹങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. ഉക്രൈന് അധിനിവേശത്തിന്റെ പേരില്‍ റഷ്യ പാശ്ചാത്യ രാജ്യങ്ങളുടെ വിമര്‍ശനം നേരിടുന്നുണ്ട്. നവംബര്‍ 15-16 തിയതികളില്‍ ചേരുന്ന ഉച്ചകോടി റഷ്യയുടെ നടപടിയെ അപലപിക്കുന്നത് തടയാന്‍ ക്രെംലിന് നീക്കംതുടരുന്ന സാഹചര്യത്തിലാണ് പുടിന് പങ്കെടുക്കുന്നില്ലെന്ന തീരുമാനം പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."