HOME
DETAILS

ഖത്തർ തൊ​ഴി​ൽ മേ​ഖല ഇനി മുതൽ ‍ഡിജിറ്റൽ

  
backup
October 18 2023 | 15:10 PM

qatar-ministry-of-labor-announces-new-updates

ദോഹ: ഖത്തറിൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഇ-​ക​രാ​ർ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വന്നു. തൊഴിലാളികൾക്ക് കരാറിലെ വ്യവസ്ഥകൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അറിയാനും,പരിശോധിക്കാനും സാധിക്കുന്ന തരത്തിൽ പുതിയ മാറ്റങ്ങളോടെയാണ് മന്ത്രാലയത്തിന്റെ ഇ-കരാർ സംവിധാനം വന്നിരിക്കുന്നത്. സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്കാണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

സർക്കാർ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്താതെ തന്നെ കരാറുകളിലെ തെറ്റുകൾ ശരിയാക്കാനുള്ള സൗകര്യം ഉൾപ്പെടുത്തിയിണ്ട്. രാജ്യത്തെ തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ കൂടുതൽ മികച്ച രീതിയിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കോൺട്രാക്ട് ആധികാരികമാക്കുന്ന പ്രക്രിയ പൂർത്തിയാകുന്നത് കൂടി എത്തിയാൽ ഓട്ടോമാറ്റിക് കരാർ ഓഡിറ്റ് ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നാഷനൽ ഓതന്റിക്കേഷൻ സംവിധാനം ഉപയോഗിച്ച് തൊഴിലുടമകളുടെ പോർട്ടലിലൂടെ ഒരു സ്ഥാപനത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. 11 വ്യത്യസ്ത ഭാഷകളിൽ കരാർ ലഭിക്കുന്ന തരത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. തൊഴിലാളിയുടെ വിവരങ്ങൾ അടങ്ങുന്ന കരാർ ആദ്യമായി അംഗീകരിക്കുമ്പോൾ വിസ നമ്പറിൽ ആയിരിക്കണം. പ്രവാസിയാണെങ്കിൽ തൊഴിലാളിയുടെ ഐ.ഡി നമ്പറിലോ ആയിരിക്കണം തുടങ്ങേണ്ടത്. കരാറിലെ രജിസ്റ്റർ ചെയ്ത വിവരങ്ങളുടെയും ഒപ്പുകളുടെയും സാധുതയുടെ പൂർണ്ണ ഉത്തരവാദിത്തം സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരിക്കും. കരാർ പകർപ്പിന്റെ ഒരു ഭാഷ അറബിയിലും രണ്ടാമത്തേത് തൊഴിലാളിയുടെ ഭാഷയുമായിരിക്കും. രണ്ട് കക്ഷികളും കരാറിൽ ഒപ്പുവെച്ചിരിക്കണം. പിന്നീട് ഇത് അപ്പ്ലോഡ് ചെയ്യണം. സ്ഥാപനപ്രതിനിധിയോ അല്ലെങ്കിൽ വ്യക്തിയോ ഓൺലൈനായി പണം അടക്കണം. പണമിടപാട് പൂർത്തിയാക്കിയാൽ കരാറിന്റെ ഡിജിറ്റൽ പതിപ്പുകൾ തൊഴിലാളിക്കും ഉടമക്കും ലഭിക്കുന്നതാണ്.

Content Highlights: Qatar ministry of Labor announces new updates to e-contract systems

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

        https://whatsapp.com/channel/0029Va4zKjJIt5rzgWLc3h1O

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago