HOME
DETAILS
MAL
'ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ കാബൂള്‍ സ്‌ഫോടനം നടക്കില്ലായിരുന്നു' ട്രംപ്
backup
August 28 2021 | 03:08 AM
വാഷിങ്ടണ്‍: 'ഞാനായിരുന്നു ഇപ്പോഴും നിങ്ങളുടെ പ്രസിഡന്റെങ്കില്‍ കാബൂള്‍ വിമാനത്താവളത്തിനു പുറത്തെ ഇരട്ടസ്‌ഫോടനം സംഭവിക്കില്ലായിരുന്നു'.
മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
'ഈ ദുരന്തം സംഭവിക്കാന്‍ പാടില്ലായിരുന്നു. അഫ്ഗാനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ വേര്‍പാടില്‍ അമേരിക്ക അനുശോചിക്കുന്നു. സ്‌നേഹിച്ച സ്വന്തം രാജ്യത്തിനു വേണ്ടിയാണ് അവര്‍ ജീവന്‍ ത്യജിച്ചത്'. വാഷിങ്ടണിലെ പൊതു പരിപാടിയില്‍ ട്രംപ് പറഞ്ഞു.
ഭീകരാക്രമണത്തില്‍ യു.എസ് മറൈന്‍ സേനയിലെ 12 പേരും നാവികസേനയിലെ ഒരു ഡോക്ടറുമുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 18 സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."