എം.ജി സര്‍വകലാശാല
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ്
സയന്‍സ് എം.സി.എ
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിന്റെ മൂന്ന് സെന്ററുകളിലുമായി എം.സി.എ ഡിഗ്രി കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെന്ററുകളുമായി ബന്ധപ്പെടുക. ഫോണ്‍: 9447063153, 0481-2391000 (കോട്ടയം), 9447180151, 0481-2334601 (ഇടപ്പള്ളി), 9446302066 (പത്തനംതിട്ട).
പുതുക്കിയ
പരീക്ഷാ തീയതി
സെപ്തംബര്‍ രണ്ടിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി. തിയറി പരീക്ഷയുടെ പുതുക്കിയ തീയതി ചുവടെ ചേര്‍ക്കുന്നു. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
ഒന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, അഞ്ചാം സെമസ്റ്റര്‍ ബി.എച്ച്.എം, രണ്ടാം സെമസ്റ്റര്‍ എം.എഎം.എസ്.സിഎം.കോംഎം.സി.ടുഎം.എം.എച്ച്എം.എസ്.ഡബ്ല്യുഎം.റ്റി.എ (സി.എസ്.എസ് - 2015 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ സെബ്തംബര്‍ അഞ്ചിനും. മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു (പഴയ സ്‌കീം - മേഴ്‌സി ചാന്‍സ്), ഒന്നാം വര്‍ഷ ബി.പി.ഇ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ ആറിനും, നാലാം സെമസ്റ്റര്‍ ബി.പി.ഇ, നാലാം സെമസ്റ്റര്‍ എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷ് പ്രോസസിങ്, രണ്ടാം സെമസ്റ്റര്‍ എം.ടെക് (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ 7നും, നാലാം വര്‍ഷ ബി.പി.റ്റി (പുതിയ സ്‌കീം) ഡിഗ്രി പരീക്ഷ സെപ്തംബര്‍ എട്ടിനും, രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് ഡിഗ്രി പരീക്ഷ സെപ്തംബര്‍ ഒന്‍പതിനും, അവസാന വര്‍ഷ എം.പി.റ്റി (പുതിയസ്‌കീം), ഒന്നാം വര്‍ഷ ബി.പി.റ്റി (പുതിയ സ്‌കീം), നാലാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് (പഴയ സ്‌കീം - മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ 19 നും, സ്‌കുള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവല്‍സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്)രണ്ടാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍.എല്‍.ബി ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ 20നും രാവിലെ 9.30 മുതലും, രണ്ടാം സെമസ്റ്റര്‍ എം.സി.ജെ ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ 23ന് രാവിലെ 10 മുതലും നടത്തും. നലാം സെമസ്റ്റര്‍ എം.ബി.എ പുതിയ സ്‌കീം പരീക്ഷ ഒക്‌ടോബര്‍ 13ന് രാവിലെ 9.30 മുതലും, പഴയ സ്‌കീം ഡിഗ്രി പരീക്ഷ ഉച്ച കഴിഞ്ഞ് 1.30 മുതലും നടത്തും.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനിര്‍ജി ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ വച്ച് ഓഗസ്റ്റ് 29, 31 തീയതികളില്‍ നടത്തും. നാലാം സെമസ്റ്റര്‍ എം.എ സിനിമ ആന്റ് ടെലിവിഷന്‍, എം.എ മള്‍ട്ടിമീഡിയ, എം.എ ആനിമേഷന്‍, എം.എ ഗ്രാഫിക് ഡിസൈന്‍ (2014 അഡ്മിഷന്‍ - റഗുലര്‍ സ്റ്റഡി - സി.എസ്.എസ്2012 ആന്‍ഡ് 2013 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 29ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
ഗസ്റ്റ് ലക്ചററുടെ ഒഴിവ്
സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള കുമളി, നെടുങ്കണ്ടം എന്നീ ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററുകളില്‍ അഡ്‌ഹോക് അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് ഓഗസ്റ്റ് 31ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കുമളിയില്‍ മലയാളം ഓപ്ഷണലിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കും, നെടുങ്കണ്ടത്ത് ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ ഓപ്ഷണലുകള്‍ക്ക് രാവിലെ 11 മണിക്കും ആണ് ഇന്റര്‍വ്യൂ. താല്‍പര്യമുള്ളവര്‍ അസല്‍ രേഖകളുമായി പ്രിന്‍സിപ്പാളിന്റെ മുന്‍പാകെ ഹാജരാകണം. ഫോണ്‍: കുമളി- 04869-222829, 9447567644, നെടുങ്കണ്ടം - 0486-8232616, 9947150100.
പരീക്ഷാ ഫലം
2015 സെപ്തംബര്‍ മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബര്‍ ഒന്‍പത് വരെ ആപേക്ഷിക്കാം.
എം.എഡ് സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ (2016-18) എം.എഡ് ഡിഗ്രി പ്രോഗ്രാമിലേക്ക് ജനറല്‍ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിനായി ക്യാറ്റ് എം.ജി.യു പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 30ന് രാവിലെ 11 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ ഹാജരാകണം. ഫോണ്‍ 0481-2731042.
കോളജ് യൂനിയന്‍
തെരഞ്ഞെടുപ്പ്
സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ 2016-17 വര്‍ഷത്തേക്കുള്ള കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് സെപ്തംബര്‍ എട്ടിന് (വ്യാഴാഴ്ച) നടക്കും. ഓഗസ്റ്റ് 27ന് അതാത് കോളജുകളില്‍ വിജ്ഞാപനം ചെയ്യേണ്ടതാണ്. വിജ്ഞാപനത്തിന്റെ മാതൃകയും മറ്റ് നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."