പടനയിക്കാൻ റോണോ തന്നെ; ഖത്തറിലേക്കുള്ള പോർച്ചുഗീസ് ടീം റെഡി
ലിസ്ബൻ: ഖത്തർ ലോകകപ്പിനുള്ള പോർച്ചുഗീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപ്പെ, റൂബൻ ഡയസ് തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ഇടംപിടിച്ചു. പരിക്കേറ്റ ഡിയോഗോ ജോട്ടയെ ഒഴിവാക്കി. ജോട്ട കളിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
37 കാരനായ റൊണാൾഡോയുടെ അഞ്ചാം ലോകകപ്പാണിത്. തടർച്ചയായ അഞ്ചു ലോകകപ്പിലും ഗോളടിച്ചെന്ന റെക്കോഡുമായാണ് സി.ആർ 7 ഖത്തറിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പിൽ സ്‌പെയിനിനെതിരേ ഹാട്രിക്കും താരം നേടിയിരുന്നു.
ഘാന, യുറുഗ്വായ്, ഏഷ്യൻ വൻശക്തിയായ ദക്ഷിണ കൊറിയ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ. നവംബർ 24ന് ഘാനയുമായാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. ക്രിസ്റ്റ്യാനോയെ പോലെ 39 കാരനായ പെപെയുടെയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്.
ഗോൾകീപ്പർമാർ: ഡിയാഗോ കോസ്റ്റ, റൂയി പട്രീഷ്യോ, ഹോസെ.
പ്രതിരോധനിര: ജാവോ കാൻസലോ, ഡിയോഗോ ഡാലറ്റ്, പെപ്പെ, നൂനോ മെൻഡസ്, റാഫേൽ ഗുറേറോ, റൂബൻ ഡിയാസ്, ഡാനിലോ പെരേര, അന്റോണിയോ സിൽവ.
മധ്യനിര: ബെർണാഡോ സിൽവ, ജാവോ മരിയോ, വില്ല്യം, റൂബൻ നെവെസ്, ബ്രൂണോ ഫെർണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മതേയുസ് ന്യൂനെസ്, പലീഞ്ഞ.
മുന്നേറ്റനിര: ക്രിസ്റ്റ്യാനോ റൊണാൾഡോ, റിക്കാർഡോ ഹോർട്ട, ഗോൺസാലോ റാമോസ്, ജാവോ ഫെലിക്‌സ്, റാഫേൽ ലിയോ, ആന്ദ്രേ സിൽവ.
Cristiano Ronaldo to lead as Portugal announced squad for FIFA World Cup 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."