'തെറ്റുകളില്‍ പങ്കുകാരനാകാന്‍ വയ്യ';ഇസ്‌റാഈല്‍ പിന്തുണയെ എതിര്‍ത്ത് യുഎസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചു
ന്യൂയോര്‍ക്ക്: ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ നല്‍കുന്ന ജോ ബൈഡന്റെ നിലപാടില്‍ പ്രതിഷേധിച്ച് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചു. ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ ജോ ബൈഡന്‍ കൈകൊണ്ട നിലപാടുകളില്‍ എതിര്‍പ്പ് രേഖപ്പെടുത്തി കൊണ്ടാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രാഷ്ട്രീയ സൈനിക കാര്യ ഡയറക്ടര്‍ പദവി വഹിച്ചിരുന്ന ജോഷ്‌പോള്‍ രാജിവെച്ചത്.
'കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നമ്മള്‍ ചെയ്ത അതേ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതായി ഞാന്‍ ഭയപ്പെടുന്നു, ഇനിയും അതിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' ജോഷ് പോള്‍ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. സഖ്യ രാജ്യങ്ങള്‍ക്കുള്ള ആയുധ കൈമാറ്റ വകുപ്പിലാണ് ജോഷ് കഴിഞ്ഞ 11 വര്‍ഷമായി ജോലി ചെയ്യുന്നത്. കൂടുതല്‍ ആയുധങ്ങള്‍ ഒരു വശത്തേക്ക് മാത്രം നല്‍കുന്ന നടപടിയെയും ജോഷ് വിമര്‍ശിച്ചു. ഇത്തരം നടപടികളെ പിന്തുണക്കാനാകില്ലെന്നും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനങ്ങള്‍ തുറന്നുപറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ജോഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്‌റാഈലില്‍ എത്തി ബൈഡന്‍ നെതന്യാഹുവിനോട് തന്റെ പിന്തുണയറിയിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇസ്രാഈലിന് പൂര്‍ണപിന്തുണ വാഗ്ധാനം ചെയ്തിട്ടുണ്ട്.
Content Highlights:state department official resigns over bidens handling of israel gaza conflict
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."